വാ​റ​ണ്ട് കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : വാ​റ​ണ്ട് കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി പി​ടി​യി​ല്‍. ളാ​ക്കാ​ട്ടൂ​ര്‍ തോ​ട്ട​പ്പ​ള്ളി ഭാ​ഗ​ത്ത് ഉ​ണ്ണി​ക്കു​ട്ട​നെ (​ആ​രോ​മ​ല്‍, 24) യാ​ണു പാമ്പാ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​ക​ത്താ​നം, കോ​ട്ട​യം ഈ​സ്റ്റ്, കോ​ട്ട​യം വെ​സ്റ്റ്, പാ​മ്ബാ​ടി എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ള്‍ ഇ​യാ​ള്‍​ക്കെ​തി​രേ നി​ല​വി​ലു​ണ്ട്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലും ഇ​യാ​ള്‍​ക്കെ​തി​രെ കേ​സു​ക​ളു​ണ്ടെന്ന് പോലീസ് പറഞ്ഞു.

മു​മ്പ് കാ​പ്പാ നി​യ​മ​പ്ര​കാ​രം ഇ​യാ​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചിരുന്നു. കാ​ലാ​വ​ധി ക​ഴി​ഞ്ഞെത്തിയ ഇ​യാ​ള്‍ സു​ഹൃ​ത്തി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പ്ര​തി​യാ​യി​രി​ക്കെ ജാ​മ്യം ​ല​ഭി​ച്ചു പു​റ​ത്തി​റ​ങ്ങി​യ​തി​നു​ശേ​ഷം മ​റ്റൊ​രു വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വ​രു​ത്തി​യ​തി​നെ തു​ട​ര്‍​ന്ന്, കോ​ട​തി ഇ​യാ​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. അ​തി​നു​ശേ​ഷം പ്ര​തി ഒ​ളി​വി​ല്‍ പോ​കു​ക​യായിരുന്നു.

പ്ര​തി​ക്കു​വേ​ണ്ടി കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ച്‌ തി​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി​യ​തി​നെ ​തു​ട​ര്‍​ന്ന്, പ്ര​തി​യെ തി​രു​വ​ന​ന്ത​പു​ര​ത്തു ​നി​ന്നും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പാ​മ്പാ​ടി എ​സ്‌എ​ച്ച്‌ഒ പ്ര​ശാ​ന്ത് കു​മാ​ര്‍, എ​സ്‌ഐ ലെ​ബി​മോ​ന്‍, സി​പി​ഒ​മാ​രാ​യ ജി​ബി​ന്‍ ലോ​ബോ, ബി​ജേ​ഷ്, അ​നീ​ഷ് എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...