LG ഇലക്ട്രോണിക്സ് ഉടമക്കും തൃശ്ശൂര്‍ ഫ്രിഡ്ജ് ഹൗസ് ഉടമക്കും ഡി.ജി.പി മുഖേന അറസ്റ്റ് വാറണ്ട്

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: ഉപഭോക്തൃത കോടതി വിധി പാലിക്കാത്തതിനെ തുടര്‍ന്ന് ഫയല്‍ ചെയ്ത ഹര്‍ജ്ജിയില്‍ തൃശൂർ കുറുപ്പം റോഡിലുള്ള ഫ്രിഡ്ജ് ഹൗസ് റീട്ടെയിൽ പ്രൈവറ്റ്  ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടർ, കൊച്ചി ഇടപ്പള്ളിയിലെ എൽ ജി ഇലക്ട്രോണിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടർ എന്നിവര്‍ക്കെതിരെ ഡി.ജി.പി മുഖേന അറസ്റ്റ് വാറണ്ട് അയക്കുവാൻ തൃശ്ശൂര്‍ ഉപഭോക്തൃത കോടതി ഉത്തരവിട്ടു. തൃശൂർ കട്ടിളപൂവ്വം വെട്ടിക്കാട്ടിൽ വീട്ടിൽ സുഭാഷ്‌.വി.എം.ഫയൽ ചെയ്ത ഹർജിയിലാണ് ഉത്തരവ്. എൽഇഡി ടി വി വാങ്ങി തകരാറിലായതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ടിവി ഒരു മാസത്തിനുള്ളിൽ മാറ്റി നൽകുവാനും, അപ്രകാരം ചെയ്യാതിരുന്നാല്‍ ടി.വിയുടെ വിലയായ 67250 രൂപയും 12% പലിശയും നൽകുവാനും വിധിയായിരുന്നു.

വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് എതിർകക്ഷികളെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് വീണ്ടും സുഭാഷ് ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷികൾക്ക് ഡി ജി പി മുഖേനെ വാറണ്ട് അയക്കുവാൻ ഉത്തരവിടുകയായിരുന്നു. പലതവണ വാറണ്ട് പുറപ്പെടുവിച്ചിട്ടും എതിർകക്ഷികളെ പോലീസ് അറസ്റ്റ് ചെയ്തില്ല. 2026 ഏപ്രിൽ 19നാണ് തുടർ നടപടിക്കായി കേസ് പരിഗണിക്കുന്നത്. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവ് ശിക്ഷയും പിഴയും വിധിക്കുവാൻ ഉപഭോക്തൃ കോടതിക്ക് അധികാരമുണ്ട്. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി നേതാവിനെതിരെ പ്രതിഷേധം ശക്തം

0
ചെന്നൈ: മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി...