കോടതി വിധിപ്രകാരം 49,55,000 രൂപ നൽകിയില്ല ; തൃശൂർ ധന വ്യവസായ സ്ഥാപന ഉടമകൾക്ക് വാറണ്ട്

For full experience, Download our mobile application:
Get it on Google Play

തൃശൂർ : ഉപഭോക്തൃ കോടതി വിധിപ്രകാരം നിക്ഷേപ സംഖ്യയും നഷ്ടവും നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. മുപ്ളിയം വാളൂരാൻ വീട്ടിൽ ബിജിമോൾ ഫയൽ ചെയ്ത ഹർജിയിലാണ് തൃശ്ശൂരിലെ ധനവ്യവസായ സ്ഥാപനത്തിൻ്റെ മാനേജിങ്ങ് പാർട്ണറായ ജോയ് ഡി പാണഞ്ചേരിക്കെതിരെയും പാർട്ണറായ പാണഞ്ചേരി റാണിക്കെതിരെയും വാറണ്ട് അയക്കുവാൻ ഉത്തരവായത്. നിക്ഷേപ സംഖ്യ തിരികെ ലഭിക്കാതിരുന്നതിനെത്തുടർന്ന് ബിജിമോൾ ഫയൽ ചെയ്ത ഹർജിയിൽ നിക്ഷേപ സംഖ്യയായ 47,00,000 രൂപയും നഷ്ടപരിഹാരമായി 2,50,000 രൂപയും ചിലവിലേക്ക് 5,000 രൂപയും അടക്കം നാൽപ്പത്തിയൊമ്പത് ലക്ഷത്തി അമ്പത്തിഅയ്യായിരം രൂപ നൽകുവാൻ വിധിയുണ്ടായിരുന്നു. എന്നാൽ വിധിപ്രകാരം എതിർകക്ഷികൾ സംഖ്യ നൽകിയില്ല.

വിധി പാലിക്കാതിരുന്നതിന് എതിർകക്ഷികളെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുണ്ട്. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി. സാബു മെമ്പർമാരായ ശ്രീജ. എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി എതിർകക്ഷികൾക്കെതിരെ പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ. എ. ഡി. ബെന്നി ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...