അയല്‍വാസിയായ സ്ത്രീയെയും കുട്ടിയെയും വീട്ടില്‍ കയറി ആക്രമിച്ച കേസിലെ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അയല്‍വാസിയായ സ്ത്രീയെയും 12 വയസ്സുള്ള കുട്ടിയെയും വീട്ടില്‍ കയറി ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍. ഏരൂര്‍ നടുക്കുന്നുംപുറത്ത് സ്വദേശി രതീഷ് ആണ് (40) പോലീസ് പിടിയിലായത്. രണ്ടു മാസം മുമ്പ് മദ്യപിച്ചെത്തിയ രതീഷ് അയല്‍വാസിയുടെ വീട്ടില്‍ കയറി അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് അയല്‍വാസി ഏരൂര്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തിലാണ് കഴിഞ്ഞ ദിവസം വീട്ടില്‍ അതിക്രമിച്ചു കടന്ന് കുട്ടിയെ ഉള്‍പ്പെടെ കൈയേറ്റം ചെയ്തത്. ഏരൂര്‍ എസ്.ഐ ശരലാലിന്‍റെ നേതൃത്വത്തില്‍ രതീഷിനെ ഏരൂരില്‍ നിന്നുമാണ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി ; പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും

0
കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ എറണാകുളം ജെഎഫ്സിഎം കോടതിയിൽ പോലീസ്...

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന ; തിടുക്കത്തിൽ തീരുമാനമില്ല ; വിശദമായ ചർച്ചയ്ക്ക് യുഡിഎഫ്

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയിൽ തിടുക്കത്തിൽ തീരുമാനമുണ്ടാകില്ല. വിശദമായി ചർച്ച നടത്താനാണ്...

വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം

0
കാരക്കാസ്: വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം. ഏകദേശം ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ...

ഇന്ത്യൻ പാസ്‌പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

0
ദില്ലി: ഇന്ത്യൻ പാസ്‌പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും അത് 'യാത്രാരേഖ' മാത്രമാണെന്നും...