വീട്ടിൽ അതിക്രമിച്ച് കയറി 17 കാരനേയും അച്ഛനേയും ആക്രമിച്ച കേസിൽ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: വീട്ടില്‍ അതിക്രമിച്ച് കയറി അച്ഛനേയും 17 വയസുകാരനായ മകനെയും ആക്രമിച്ച കേസില്‍ സ്റ്റഷന്‍ റൗഡിയായ ഡ്യൂക്ക് പ്രവീണ്‍ എന്നറിയപ്പെടുന്ന പ്രവീണിനെ (28) തൃശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 17ന് വൈകുന്നേരം മണവലശേരി താണിശേരി ദേശത്ത് രാജീവ് ഗാന്ധി ഉന്നിതിയില്‍ കറുപ്പംവീട്ടില്‍ വീട്ടില്‍ നാസറിന്റെ വീട്ടിലേക്ക് പ്രതി മാരകായുധമായി അതിക്രമിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് 17 വയസുകാരനായ പ്രായപൂര്‍ത്തിയാത്ത മകനെ മര്‍ദിക്കുകയും മരവടി കൊണ്ട് ആക്രമിക്കുകയും ഇത് കണ്ട് തടയാന്‍ ചെന്ന നാസറിന്റെ കൈ പിടിച്ച് തിരിച്ച് തള്ളി താഴെയിടുകയും ചെയ്തു. പ്രവീണ്‍ ഇരിങ്ങാലക്കുട, കാട്ടൂര്‍, മാള, കൊരട്ടി, വലപ്പാട്, കണ്ണൂര്‍ ടൗണ്‍, വിയ്യൂര്‍ പൊലീസ് സ്റ്റേഷനുകളിലായി നാല് വധശ്രമകേസുകളിലും, മൂന്ന് അടിപിടി കേസിലും, ഒരു കഞ്ചാവ് കേസിലും, ഒരു കവര്‍ച്ച കേസിലും അടക്കം 15 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടൽ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിച്ച് തൈര് ചോദിച്ചു ; ബിരിയാണിക്കടയിൽ സംഘർഷവും യുവാവിന് പരിക്കും

0
ഹൈദരാബാദ്: ഹോട്ടൽ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിച്ച് ഭക്ഷണം ആവശ്യപ്പെട്ടതിനെച്ചൊല്ലി സംഘർഷം. തെലങ്കാനയിലെ മഞ്ചേരിയാൽ...

ഡൽഹിയിലെ പ്ലേ സ്കൂളിൽ മൂന്ന് വയസ്സുകാരന് ക്രൂരമർദനം

0
ന്യൂഡൽഹി: ഡൽഹിയിലെ പ്ലേ സ്കൂളിൽ മൂന്ന് വയസ്സുകാരന് ക്രൂരമർദനം. പരാതിയെ തുടർന്ന്...

പുതിയതായി ഉദ്ഘാടനം ചെയ്ത എക്‌സ്‌പ്രസ്‌വേ പിക്‌നിക്ക് ‌സ്‌പോട്ടാക്കി മാറ്റി കുടുബം

0
ജയ്‌പൂർ: രാജസ്ഥാനിൽ പുതുതായി ഉദ്ഘാടനം ചെയ്ത എക്സ്പ്രസ്‌വേ പിക്‌നിക് സ്ഥലമാക്കി...

അൽ മിൻഹാദ് വ്യോമതാവളത്തിന് നേരെ മിസൈലാക്രമണം ഉണ്ടായെന്ന് പ്രചാരണം ; വാർത്തകൾ തള്ളി യുഎഇ

0
അബുദാബി : യുഎഇയിലെ അൽ മിൻഹാദ് വ്യോമതാവളത്തിന് നേരെ മിസൈലാക്രമണം ഉണ്ടായെന്ന...