വിമാനത്തിന്‍റെ വിൻഷീൽഡിൽ അജ്ഞാത വസ്തു ഇടിച്ച് കയറി അപകടം ; അടിയന്തര ലാൻഡിംഗ്

For full experience, Download our mobile application:
Get it on Google Play

ന്യൂയോ‍ർക്ക്: അമേരിക്കയിലെ ഡെൻവറിൽനിന്ന്‌ ലൊസ്‌ ആഞ്ചലസിലേക്ക്‌ പറക്കുന്നതിനിടെ 36,000 അടി ഉയരത്തിൽവച്ച്‌ വിമാനത്തിന്‍റെ വിൻഷീൽഡിൽ അജ്ഞാത വസ്തു ഇടിച്ച് കയറി അപകടം. യുണൈറ്റഡ് എയർലൈൻ ബോയിങ് 737 മാക്സ് 8 വിമാനം വിൻഡ് ഷീൽഡ് തകർന്നതിനെ തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്തു. സാൾട്ട് ലേക്ക് സിറ്റിയിൽ ആണ് വിമാനം എമ‍ർജൻസി ലാൻഡ് ചെയ്തത്. വിൻഡ്‌ ഷീല്‍ഡ്‌ തക‍ർന്ന് അപകടത്തിൽ പൈലറ്റിന് പരിക്കേറ്റു. 134 യാത്രക്കാരും 6 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനം 36,000 അടി ഉയരത്തിൽ എത്തിയപ്പോൾ ഒരു അജ്ഞാത വസ്തു മുന്നിലെ ചില്ലിൽ ഇടിച്ചു കയറി എന്നാണ് റിപ്പോർട്ടുകൾ. ചില്ല്‌ പൊട്ടിയതോടെ 26,000 അടി താഴേക്കുകൊണ്ടുപോയ വിമാനം സാൾട്ട്‌ലേക്ക്‌ സിറ്റി വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു. അജ്ഞാത വസ്തു വിൻഡ് ഷീൽഡിലൂടെ ഇടിച്ചു കയറി പൈലറ്റി് പരിക്കേറ്റ് കൈകളിൽ നിന്ന് രക്തം പൊടിയുന്ന പൈലറ്റിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചില്ലുകള്‍ തറച്ചാണ് പൈലറ്റിന് പരിക്കേറ്റത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ പ്രസ്താവനയില്‍ കരുതലോടെ സിജെപി

0
ന്യൂഡല്‍ഹി: സിജെപി പാര്‍ട്ടി സ്ഥാപകര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന സാമൂഹിക പ്രവര്‍ത്തകന്‍ സോനം...

എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ പുതിയ സി.ഇ.ഒ : ഡെപ്യൂട്ടി എം.ഡി. കൈസാദ് ഭറൂചയെ പരിഗണിക്കുന്നു

0
മുംബൈ : എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ പുതിയ സി.ഇ.ഒ. ആയി ഡെപ്യൂട്ടി മാനേജിങ്...

രാഗേഷ് കാരണമാണ് രണ്ട് എം എൽ എമാരെ യു ഡി എഫിന് കൂടുതൽ കിട്ടിയത്...

0
കണ്ണൂർ: പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സി പി എം രാഷ്ട്രീയ വിശദീകരണ യോഗത്തിന്...

ഡെറാഡൂണിൽ ബജ്‌രംഗ് ദൾ പ്രവർത്തകരുമായുണ്ടായ തർക്കത്തിൽ ജിം ഉടമയ്ക്ക് ആശ്വാസം

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ബജ്‌രംഗ് ദൾ പ്രവർത്തകരുമായുണ്ടായ തർക്കത്തിൽ ജിം ഉടമയ്ക്ക്...