സഹായം വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ചയാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കിഴക്കമ്പലം : സഹായം വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച നെല്ലാട് കണ്ടോത്തുകുടി പുത്തൻവീട്ടിൽ ഷാജി (ഷിജിൽ – 49) അറസ്റ്റിൽ. വീട്ടമ്മ വീടുപണിക്ക് എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വന്നപ്പോൾ കുടിശ്ശിക തീർക്കാനും ആധാരം തിരിച്ചെടുക്കാനും സഹായിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.

വീട്ടമ്മ പരാതി നൽകിയതോടെ ഒളിവിൽ പോയ പ്രതിയെ മൂവാറ്റുപുഴയിൽ നിന്നാണ് കുന്നത്തുനാട് പോലീസ് അറസ്റ്റു ചെയ്തത്. പെരുമ്പാവൂർ എ.എസ്.പി അനൂജ് പലിവാൾ, കുന്നത്തുനാട് ഇൻസ്പെക്ടർ വി.ടി. ഷാജൻ, എ.എസ്.ഐ കെ.എ. നൗഷാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.എ. അബ്ദുൽ മനാഫ്, ടി.എ. അഫ്‌സൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോക്ടര്‍മാരില്ല; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം അടച്ചു

0
മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കടുത്ത പ്രതിസന്ധിയിലേക്ക്....

ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചു; വിഷബാധയേറ്റ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

0
സൂറത്ത്: ഗുജറാത്തിൽ ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചതിനെ...

തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ് റെയിൽവേ സ്റ്റേഷനു മുന്നിൽ വെച്ച് ജീപ്പുമായി കൂട്ടിയിടിച്ചു

0
ആലപ്പുഴ: ചേർത്തല റെയിൽവേ സ്റ്റേഷൻ മുന്നിലുണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്. കെഎസ്ആർടിസി...

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...