Thursday, May 2, 2024 3:33 am

ഒമിക്രോണ്‍ നേരിടാന്‍ സജ്ജം ; എല്ലാ രാജ്യാന്തര യാത്രികരെയും നിരീക്ഷിക്കണമെന്ന് കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അതിവ്യാപനശേഷിയുള്ള ഒമിക്രോൺ വകഭേദം നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ലോക്സഭയിൽ പറഞ്ഞു. ഒമിക്രോൺ രാജ്യത്തു സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ രാജ്യാന്തര യാത്രികരെയും നിരീക്ഷിക്കണമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഹൈ റിസ്ക് രാജ്യങ്ങളിൽനിന്ന് എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതു സംബന്ധിച്ച് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന- കേന്ദ്രഭരണപ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കു കത്തയച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും നിരീക്ഷണ ഉദ്യോഗസ്ഥർക്ക് (എസ്എസ്ഒ) എയർ സുവിധ പോർട്ടലിലേക്കു പ്രവേശനം അനുവദിച്ചിട്ടുണ്ട്.

വിവിധ രാജ്യാന്തര വിമാനത്താവളങ്ങളിൽനിന്നും സംസ്ഥാനത്തേക്കു വരുന്ന യാത്രക്കാരുടെ വിവരങ്ങൾ ഇതിൽ മുൻകൂട്ടി അറിയാൻ സാധിക്കുമെന്നും ഭൂഷൺ കത്തിൽ അറിയിച്ചു. കോവിഡ് പോസിറ്റീവാകുന്നവരുടെ സമ്പര്‍ക്കത്തിലുള്ളവരെ 72 മണിക്കൂറിനുള്ളില്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കത്തിൽ നിര്‍ദേശമുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്, ഹൃദയാഘാതമാകാം

0
ഇന്ന് ചെറുപ്പക്കാരില്‍ പോലും ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഉണ്ടാകുന്നു. ജീവിതശൈലിയില്‍...

നവകേരള സദസ്സില്‍ മന്ത്രിമാര്‍ സഞ്ചരിച്ച ബസ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പുറപ്പെട്ടു

0
തിരുവനന്തപുരം : നവകേരള സദസ്സില്‍ മന്ത്രിമാര്‍ സഞ്ചരിച്ച ബസ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക്...

ബസ് ഡ്രൈവർമാർക്ക്​ ഏകീകൃത യൂണിഫോം നിർബന്ധമാക്കി​ സൗ​​ദി

0
റിയാദ്​: സൗദിയിൽ ബസ് ഡ്രൈവർമാർക്ക്​ ഏകീകൃത യൂണിഫോം നിർബന്ധമാക്കി​ കൊണ്ടുള്ള തീരുമാനം...

ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

0
സുൽത്താൻ ബത്തേരി: വയനാട്ടിൽ ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്...