Thursday, April 25, 2024 3:46 pm

റാന്നിയിലെ ആദിവാസി കോളനികളില്‍ പ്രത്യേക മെഡിക്കല്‍ സംഘം പരിശോധന നടത്തും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നി നിയോജക മണ്ഡലത്തിലെ മുഴുവന്‍ ആദിവാസി കോളനികളിലും ആരോഗ്യവകുപ്പിന്റെ പ്രത്യേക മെഡിക്കല്‍ സംഘം സന്ദര്‍ശിച്ച് പരിശോധന നടത്താന്‍ തീരുമാനമായി. പട്ടിക വര്‍ഗ കോളനികളിലെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത പട്ടികവര്‍ഗ വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രൊമോട്ടര്‍മാരുടെയും യോഗത്തിലാണ് തീരുമാനം.

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്ന് പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനും തൊഴില്‍ നേടുന്നതിനുമുള്ള കരിയര്‍ ഗൈഡന്‍സ് സംവിധാനവും കോളനികളിലെ കൗമാരക്കാര്‍ക്ക് പ്രത്യേകം കൗണ്‍സിലിംഗും തൊഴില്‍ പരിശീലനവും നല്‍കും. കോളനികള്‍ ലഹരിമുക്തം ആക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടപ്പാക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളും സന്നദ്ധ സംഘടനകളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള പരിശോധനയും വിവിധ ചികിത്സകളും ആവശ്യമുള്ളവര്‍ക്ക് ചികിത്സാധനസഹായം ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്ക് നല്‍കും. ആദിവാസി വിദ്യാര്‍ഥികള്‍ക്കായി പിഎസ്സി പരിശീലനത്തിനും തൊഴില്‍ വൈദഗ്ധ്യം ലഭ്യമാക്കുന്നതിനും പ്രത്യേക സംരംഭങ്ങള്‍ ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോന്നി എം.എല്‍.എക്ക് എതിരെ നിയമ നടപടി സ്വീകരിക്കണം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : ലോക്സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കുവാന്‍ ഇടതുമുന്നണി ശ്രമിക്കുന്നുവെന്ന യു.ഡി.എഫ്...

പാലക്കാട് ശനിയാഴ്ച വരെ ഉഷ്ണതരംഗ മുന്നറിയിപ്പ് ; 11 ജില്ലകളില്‍ കൊടും ചൂട് തുടരും

0
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ...

വെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ : ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു

0
കൊച്ചി : പൂക്കോട് വെറ്ററിനറി സർവ്വകലാശാല മുൻവിസി എംആർ ശശീന്ദ്രനാഥിനെ സസ്പെൻഡ്...

രാജസ്ഥാനില്‍ ഐഎഎഫ് വിമാനം തകര്‍ന്നു വീണു

0
രാജസ്ഥാൻ : ഇന്ത്യന്‍ വ്യോമസേനയുടെ ആളില്ലാ വിമാനം രാജസ്ഥാനിലെ...