ഗുജറാത്തിൽ വിദേശ പൗരൻ റെയിൽവേ പോലീസിന്‍റെ കസ്റ്റഡിയിൽ ഇരിക്കെ മരിച്ചു

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: ഗുജറാത്തിൽ വിദേശ പൗരൻ റെയിൽവേ പോലീസിന്‍റെ കസ്റ്റഡിയിൽ ഇരിക്കെ മരിച്ചു. മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് പോവുകയായിരുന്നു ഇയാൾ. ട്രെയിനിൽ വച്ച് സഹയാത്രികരുമായി തർക്കം ഉണ്ടായതിനെ തുടർന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തർക്കത്തിനിടെ ഇയാൾ ഫയർ എക്സ്റ്റിഗ്യുഷർ പ്രയോഗിച്ചതായി സഹയാത്രികർ പറഞ്ഞു. ഇതോടെ സൂറത്തിൽ വച്ച് വിദേശിയെയും മറ്റു രണ്ടു യാത്രക്കാരെയും റെയിൽവേ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ഗോൾഡൻ ടെമ്പിൾ എക്സ്പ്രസിൽ ജനറൽ കോച്ചിൽ വെച്ചാണ് വിദേശ പൗരൻ ഫയർ എക്സ്റ്റിഗ്യുഷർ ഉപയോഗിച്ചത്. തുടർന്ന് റെയിൽവേ പോലീസ് എത്തി.

ആർപിഎഫ് ഉദ്യോഗസ്ഥർ സംസാരിച്ച് ഇയാളെ ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ അക്രമകാരിയായി മാറുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. തുടർന്ന് ട്രെയിൻ സൂററ്റിൽ എത്തിയപ്പോഴാണ് കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യലിനിടെ പ്രതി ബോധരഹിതനായി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മരിച്ചയാൾക്ക് ഏകദേശം 45 വയസ്സ് പ്രായം വരുമെന്ന് പോലീസ് പറഞ്ഞു. എന്നാൽ ഇയാളുടെ പക്കൽ നിന്ന് പാസ്‌പോർട്ടോ വിസയോ മറ്റ് തിരിച്ചറിയൽ രേഖകളോ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. റെയിൽവേ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...