പത്തനംതിട്ടയ്ക്ക് അഭിമാനമായി അർഷിദ് ; സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ എ ഗ്രേഡ് നേടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ട് വിഭാഗത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അർഷിദ് എ മികച്ച പ്രകടനം കാഴ്ചവെച്ച് എ ഗ്രേഡ് നേടി. ആത്മാർത്ഥതയും സംഗീതാത്മകതയും നിറഞ്ഞ ആലാപനമാണ് വിധികർത്താക്കളുടെയും കാണികളുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. പരമ്പരാഗത മാപ്പിളപ്പാട്ടിന്റെ ആത്മാവും ശുദ്ധമായ ശ്രുതിയും ലയവും ചേർന്ന അവതരണം മത്സരവേദിയെ ആവേശഭരിതമാക്കി പത്തനംതിട്ട സ്വദേശികളായ അൻസാരി തൈക്കൂട്ടത്തിലിൻ്റെയും ലെമീസ് ബീഗത്തിൻ്റെയും മകനാണ് പതിമൂന്ന് വയസുകാരനായ അർഷിദ്.

അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹപാഠികളുടെയും പ്രോത്സാഹനവും പരിശീലനവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അർഷിദ് പറഞ്ഞു. അർഷിദിന്റെ വിജയം പത്തനംതിട്ട ജില്ലയ്ക്കും കാതോലിക്കേറ്റ് കോളേജിനും അഭിമാന നിമിഷമായി. സ്കൂൾ അധികൃതരും അധ്യാപകരും വിദ്യാർത്ഥിയും കുടുംബവും അഭിനന്ദനങ്ങൾ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...