റബര്‍ ടാപ്പിംങ്ങിനു പോയ തൊഴിലാളി മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: രാവിലെ റബര്‍ ടാപ്പിംങ്ങിനു പോയ തൊഴിലാളിയെ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടമുറി വെട്ടുവേലില്‍ ആനന്ദന്‍(64) ആണ് മരിച്ചത്. ഇടമുറി പുള്ളിക്കല്ലില്‍ ഉള്ള തോട്ടത്തില്‍ ഇന്ന് രാവിലെ ടാപ്പിംങ് നടത്തുന്നതിനായി പോയതാണ്. ഏറെ സമയം കഴിഞ്ഞും തിരികെ എത്താന്‍ വൈകിയതോടെ നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു. തിരച്ചിലിനൊടുവില്‍ ഇന്ന് ഉച്ചയോടെ റബര്‍ മരത്തിന് ചുവട്ടിലായി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുമ്പ് പക്ഷാഘാതം അടക്കം രോഗം വന്നു ചികിത്സയില്‍ കഴിഞ്ഞിരുന്ന ആളാണ്.

ഇടമുറി ക്ഷേത്രത്തിന്‍റെ സമീപം ചായക്കട നടത്തി വരികയായിരുന്നു. മൃതദേഹം മന്ദമരുതിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഹൃദയാഘാതം ആകാം മരണ കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സംസ്ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍. ഭാര്യ: പൊന്നമ്മ.മക്കള്‍: അനില്‍കുമാര്‍.ആശ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...