വടശ്ശേരിക്കര ബംഗ്ലാംകടവ് ഗവ. യുപി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിന് ഭരണാനുമതിയായതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി: വടശ്ശേരിക്കര ബംഗ്ലാംകടവ് ഗവ. യുപി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിന് ഭരണാനുമതിയായതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി എംഎൽഎയുടെ അഭ്യർത്ഥനപ്രകാരം വിദ്യാഭ്യാസ വകുപ്പ് 1 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. വടശ്ശേരിക്കരയിൽ പമ്പാ നദിയും കല്ലാറും ചേരുന്ന ഭാഗത്തിന് എതിർഭാഗയി ബംഗ്ലാംകടവ് – ഇട്ടിയപ്പാറ റോഡിനരികിലായി സ്ഥിതി ചെയ്യുന്ന സ്കൂൾ വടശ്ശേരിക്കരയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ്. ഇപ്പോൾ നൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഒന്നു മുതൽ ഏഴ് വരെ ക്ലാസ്സുകളാണ് ഉള്ളത്.

കാലപ്പഴക്കം ചെന്ന സ്കൂൾ കെട്ടിടത്തിന് പകരം പുതിയ കെട്ടിടം നിർമ്മിക്കണമെന്ന് ആവശ്യം പിടിഎ പ്രതിനിധികളും അധ്യാപകരുമാണ് എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതിൻറെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഫണ്ട് അനുവദിച്ചിരിക്കുന്നത്.5 ക്ലാസ് മുറികളും മുകളിലെ നിലയിലേക്കുള്ള പടിക്കെട്ടുകളും ടോയ്ലറ്റ് സംവിധാനങ്ങളും ഉൾപ്പെടെ ആധുനിക രീതിയിലുള്ള സ്കൂൾ കെട്ടിടമാണ് ഇനി നിർമ്മിക്കുന്നത്. സാങ്കേതിക അനുമതി കൂടി ലഭിച്ചാൽ ഉടൻ നിർമ്മാണം ടെൻഡർ ചെയ്യാനാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...