സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അപേക്ഷ ക്ഷണിച്ചു
സിഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വിഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ വിഡിയോ എഡിറ്റിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഡിജിറ്റല്‍ വീഡിയോഗ്രാഫി, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 20. ഫോണ്‍: 8547720167, വെബ്സൈറ്റ്: https://mediastudies.cdit.org/

തീയതി നീട്ടി
സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയുടെ എസ്ആര്‍സി കമ്യൂണിറ്റി കോളജ് ജനുവരി സെഷനില്‍ ആരംഭിക്കുന്ന വിവിധ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ തീയതി ജനുവരി 31 വരെ നീട്ടി. കോഴ്സിന്റെ വിശദാംശങ്ങള്‍ www.srcc.in ല്‍ ലഭിക്കും. https://app.srccc.in/register ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0471 2325101, 8281114464.

അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയുടെ എസ്ആര്‍സി കമ്യൂണിറ്റി കോളജില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്യൂണിറ്റി ഡവലപ്മെന്റ് (സിസിഡി), സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈഫ് സ്‌കില്‍ എഡ്യുക്കേഷന്‍ പ്രോഗ്രമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. കാലവധി ആറുമാസം. https://app.srccc.in/register ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കാം. കുറഞ്ഞ പ്രായപരിധി 18. അവസാന തീയതി ജനുവരി 31. ജില്ലയിലെ പഠന കേന്ദ്രം: ക്രിസ്ത്യന്‍ ഏജന്‍സി ഫോര്‍ റൂറല്‍ ഡെവലപ്മെന്റ്, മാര്‍തോമ സഭ ഓഫീസ്, തിരുവല്ല. ഫോണ്‍: 9447760931, 0469 2600931.

കൂണ്‍ബെഡ് വിതരണം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കൂണ്‍ ബെഡുകള്‍ വിതരണം ചെയ്യുന്നു. വില 100 രൂപ. ആവശ്യക്കാര്‍ നാളെ (ജനുവരി 17) ഓഫീസില്‍ എത്തണം. ഫോണ്‍: 8330010232 .

അറിയിപ്പ്
2133-ാം നമ്പര്‍ കുളനട സര്‍വീസ് സഹകരണ ബാങ്കിന്റെ നിക്ഷേപകര്‍ക്ക് കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ബോര്‍ഡ് മുഖേന നിക്ഷേപം തിരികെ നല്‍കുന്നതിന് നിക്ഷേപകര്‍ നിക്ഷേപ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, നിക്ഷേപകന്റെ കെ.വൈ.സി ഉള്ള കേരളാബാങ്ക് പൊതുമേഖലാ ബാങ്ക് പാസ്ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍ പകര്‍പ്പ് എന്നിവ സഹിതം സംഘത്തില്‍ നിന്നും ലഭിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് ജനുവരി 22 നകം തിരികെ നല്‍കി കൈപ്പറ്റ് രസീത് വാങ്ങണം. ആവശ്യമായ രേഖകള്‍ യഥാസമയം ഹാജരാക്കാത്ത ക്ലെയിമുകള്‍ പരിഗണിക്കില്ല. ഫോണ്‍: 04734 260441.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...