നടന്‍ വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പടുത്തി ; വീഡിയോയുമായി മകള്‍ അര്‍ഥന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നടന്‍ വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ച് കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് മകളും നടിയുമായ അര്‍ഥന. വിജയകുമാര്‍ വീട്ടിലേക്ക് മതില്‍ ചാടിക്കടന്നെത്തുന്ന വീഡിയോ സഹിതമാണ് അര്‍ഥന പങ്കുവെച്ചിരിക്കുന്നത്. സഹായത്തിനായി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും താരം കുറിച്ചു. നടന്‍ വിജയകുമാറും തന്നെ അമ്മയും നിയമപരമായി വിവാഹ മോചനം നേടിയിട്ടുള്ളവരാണ്. അമ്മയ്ക്കും സഹോദരിക്കും 85 വയസ്സുള്ള അമ്മൂമ്മയ്ക്കുമൊപ്പം മാതൃവീട്ടിലാണ് അര്‍ഥന താമസിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിലും പ്രശ്നമുണ്ടാക്കാറുണ്ട്. ജീവിക്കാന്‍ വേണ്ടി മുത്തശ്ശി തന്നെ വില്‍ക്കുന്നുവെന്നാണ് പിതാവ് ആരോപിക്കുന്നതെന്നും സിനിമയില്‍ അഭിനയിക്കുന്ന തന്റെ ഇഷ്ടമാണെന്നും അര്‍ഥന പറഞ്ഞു.

അര്‍ഥനയുടെ കുറിപ്പ് ഇങ്ങനെ: ഞങ്ങള്‍ സഹായത്തിനായി പോലീസ് സ്റ്റേഷനില്‍ വിളിച്ചിട്ടും ആരും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് ഈ പോസ്റ്റ് ഇടുന്നത്. മലയാള ചലച്ചിത്ര നടന്‍ കൂടിയായ എന്റെ പിതാവ് വിജയകുമാറാണ് വീഡിയോയിലുള്ളത്. എനിക്കും എന്റെ അമ്മയ്ക്കും എന്റെ സഹോദരിക്കും അനുകൂലമായി ഏകദേശം പത്തു വര്‍ഷം മുമ്പ് പുറപ്പെടുവിച്ച ഒരു സംരക്ഷണ ഉത്തരവ് നിലവിലിരുന്നിട്ടും മതില്‍ ചാടിക്കടന്ന് ഞങ്ങളുടെ വസതിയില്‍ അതിക്രമിച്ച് കടന്ന ശേഷം തിരികെ പോകുന്നതാണ് ഈ വീഡിയോയിലുള്ളത്. എന്റെ മാതാപിതാക്കള്‍ നിയമപരമായി വിവാഹമോചനം നേടിയവരാണ്. ഞാനും എന്റെ അമ്മയും സഹോദരിയും 85 വയസ്സിനു മുകളിലുള്ള എന്റെ അമ്മൂമ്മയ്‌ക്കൊപ്പം ഞങ്ങളുടെ മാതൃവീട്ടിലാണ് താമസിക്കുന്നത്. വര്‍ഷങ്ങളായി അയാള്‍ അതിക്രമിച്ചു കയറുന്നു, അദ്ദേഹത്തിനെതിരെ നിരവധി പോലീസ് കേസുകളുണ്ട്. ഇന്ന്, ഞങ്ങളുടെ കോമ്പൗണ്ടിലേക്ക് അതിക്രമിച്ചുകയറി, വാതില്‍ പൂട്ടിയിരുന്നതിനാല്‍ തുറന്ന ജനലിലൂടെ ഞങ്ങളെ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്റെ സഹോദരിയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് കേട്ടപ്പോള്‍ ഞാന്‍ പ്രതികരിച്ചു. അനുസരിച്ചില്ലെങ്കില്‍ സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തുമെന്നും ഏതറ്റം വരെയും പോകുമെന്നും ഭീഷണിപ്പെടുത്തി.

എനിക്ക് അഭിനയിക്കണമെങ്കില്‍ താന്‍ പറയുന്ന സിനിമകളില്‍ അഭിനയിക്കണമെന്നും അദ്ദേഹം പറഞ്ഞു. അയാള്‍ ജനലില്‍ മുട്ടിവിളിച്ചുകൊണ്ടിരുന്നു. ജീവിക്കാന്‍ വേണ്ടി എന്റെ മുത്തശ്ശി എന്നെ വിറ്റുവെന്ന് അയാള്‍ ആരോപിച്ചു. ഞാന്‍ ഇപ്പോള്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ എന്റെ മലയാളം സിനിമയുടെ ടീമിനെയും അദ്ദേഹം ചീത്ത പറഞ്ഞു. എന്റെ ജോലിസ്ഥലത്ത് അതിക്രമിച്ച് കയറുന്നതിനും നുഴഞ്ഞുകയറുന്നതിനും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനും എന്റെ അമ്മയുടെ ജോലിസ്ഥലത്തും സഹോദരിയുടെ വിദ്യാഭ്യാസ സ്ഥാപനത്തിലും അരാജകത്വം സൃഷ്ടിച്ചതിനും എതിരെ ഞാനും എന്റെ അമ്മയും അദ്ദേഹത്തിനെതിരെ കേസ് കൊടുത്തിട്ടുണ്ട്. ഈ കേസ് കോടതിയില്‍ നടക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്. ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് എന്റെ ഇഷ്ടത്തിന് മാത്രം മാണ്. അഭിനയം എപ്പോഴും എന്റെ അഭിനിവേശമാണ്, എന്റെ ആരോഗ്യം എന്നെ അനുവദിക്കുന്നിടത്തോളം ഞാന്‍ അഭിനയിക്കുന്നത് തുടരും. ഞാന്‍ ഒരു മലയാള സിനിമയില്‍ അഭിനയിക്കുമ്പോള്‍ എന്നെ അഭിനയിക്കുന്നതില്‍ നിന്ന് തടയാന്‍ അദ്ദേഹം കേസ് കൊടുത്തു. ഞാന്‍ ഷൈലോക്കില്‍ അഭിനയിച്ചപ്പോഴും അദ്ദേഹം ഒരു നിയമപരമായ കേസ് ഫയല്‍ ചെയ്തു, സിനിമ മുടങ്ങാതിരിക്കാന്‍ ഞാന്‍ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് സിനിമയില്‍ അഭിനയിച്ചതെന്ന് വ്യക്തമാക്കുന്ന ഒരു ഔദ്യോഗിക നിയമ രേഖയില്‍ ഒപ്പിടേണ്ടി വന്നു. കൂടുതല്‍ എഴുതാനുണ്ട് എന്നാല്‍ അടിക്കുറിപ്പിന് അനുവദിച്ചിട്ടുള്ള പരിധി എന്നെ അനുവദിക്കുന്നില്ല. എന്റെ അമ്മയ്ക്ക് നല്‍കാനുള്ള പണവും സ്വര്‍ണവും തിരിച്ചുപിടിക്കാന്‍ ഞങ്ങള്‍ ഫയല്‍ ചെയ്ത കേസും അദ്ദേഹത്തിനെതിരെ നിലവിലുണ്ട്’ അര്‍ഥന കുറിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...