അമരാവതി സ്വദേശിയായ കെമിസ്റ്റ് ഉമേഷ് കോല്‍ഹെയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാരൂഖ് പഠാനെ സഹതടവുകാര്‍ മര്‍ദ്ദിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ: നുപൂര്‍ ശര്‍മ്മയെ സമൂഹ മാദ്ധ്യമത്തില്‍ പിന്തുണച്ച അമരാവതി സ്വദേശിയായ കെമിസ്റ്റ് ഉമേഷ് കോല്‍ഹെയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാരൂഖ് പഠാന് ജയിലിനുള്ളില്‍ മര്‍ദ്ദനം. സഹതടവുകാരാണ് പഠാനെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ പോലീസ് കേസ് എടുത്തു. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ ആണ് ഷാരൂഖ് പഠാനെയും കേസിലെ പ്രതികളായ മറ്റ് ആറ് പേരെയും പാര്‍പ്പിച്ചിട്ടുള്ളത്. ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ജയിലിലെ ബാരക്ക് നമ്പര്‍ ഏഴിലാണ് പഠാനെ പാര്‍പ്പിച്ചിട്ടുള്ളത്.

ബാരക്ക് നമ്പര്‍ രണ്ടിലെ തടവുകാരാണ് ഇയാളെ മര്‍ദ്ദിച്ചത് എന്നാണ് വിവരം. രാവിലെ ഇവരുമായി പഠാന്‍ സംസാരിച്ചു നില്‍ക്കുകയായിരുന്നു. ഇതിനിടെ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മര്‍ദ്ദനത്തില്‍ പഠാന് കൈയ്ക്കും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ക്ക് ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി. ഷാരൂഖ് പഠാനെ ആക്രമിച്ച കല്‍പേഷ് പട്ടേല്‍, ഹേമന്ത് മനേറിയ, അരവിന്ദ് യാദവ്, ശര്‍വണ്‍ അവാന്‍, സന്ദീപ് ജാദവ് എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്. ഇവര്‍ക്കെതിരെ എന്‍എം ജോഷി മാര്‍ഗ് പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നടുറോഡിൽ ആക്രമണം; പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ വെട്ടിക്കൊന്നു

0
ബെംഗളുരു: കര്‍ണാടക ബണ്ട്‌വാളില്‍ അരുംകൊല. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു.ബണ്ട്‌വാളില്‍...

സ്വകാര്യബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

0
മലപ്പുറം: ചങ്ങരംകുളത്ത് സ്വകാര്യബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ....

പോലീസ് യൂണിഫോമിട്ട് ഉദ്യോഗസ്ഥർ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നത് വിലക്കിയ സർക്കുലർ ഹൈക്കോടതി സ്റ്റേ...

0
ന്യൂഡൽഹി: നിയമപരിപാലനത്തില്ലാതെ പോലീസ് യൂണിഫോമിട്ട് ഉദ്യോഗസ്ഥർ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നത്...

വാങ്ചുക്കിനെ പ്രധാനമന്ത്രി ഭയക്കുന്നു ; ധർമേന്ദ്ര പ്രധാന് പകരം അദ്ദേഹത്തെ വിദ്യാഭ്യാസ മന്ത്രിയാക്കണം: കെജ്‌രിവാൾ

0
ന്യൂഡല്‍ഹി: തലസ്ഥാനത്ത് ജന്തര്‍ മന്തറില്‍ നടക്കുന്ന സിജെപി പ്രതിഷേധത്തില്‍ സന്ദര്‍ശനം നടത്തി...