ഡല്‍ഹി : വിഖ്യാത ചിത്രക്കാരനും ശില്‍പിയുമായ സതീഷ് ഗുജ് റാള്‍ (94) അന്തരിച്ചു. ആര്‍ട്ട് ക്യുറേറ്റര്‍ രഞ്ജിത് ഹോസ്കൊട്ടെയാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്.
മുന്‍ പ്രധാനമന്ത്രി ഐ. കെ ഗുജ് റാളിന്‍റെ സഹോദരനാണ്. കലാമേഖലക്ക് നല്‍കിയ സംഭാവനകള്‍ക്ക് രാജ്യം പത്മ വിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ചിത്ര രചനക്കും ശില്‍പി എന്ന നിലയിലും മൂന്നു തവണ ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
1925ല്‍ ലാഹോറില്‍ ജനിച്ച സതീഷ് ഗുജ് റാള്‍, ഇന്ത്യാ വിഭജനത്തിന് ശേഷം ഷിംലയിലേക്ക് പോയി. “മാന്‍സ് ക്രൂവല്‍റ്റി ഓഫ് മാന്‍” എന്ന രചന പ്രശസ്തമാണ്. ഡല്‍ഹി ഹൈകോടതിയുടെ പുറംഭിത്തിയിലെ മ്യൂറല്‍ ഡിസൈനും ഡല്‍ഹിയിലെ ഇന്ത്യന്‍ എംബസിയുടെ ഡിസൈനും സതീഷ് ഗുജ് റാളാണ് നിര്‍വഹിച്ചത്.