എംഎൽഎ പാർട്ടി മാറിയോ എന്ന യുഡിഎഫ് പരിഹാസത്തിന് ചുട്ടമറുപടിയുമായി അരുൺകുമാർ

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര: ഫേസ്ബുക്കിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്ക് കൃത്യമായ മറുപടിയും തന്‍റെ വികസന നിലപാടും വ്യക്തമാക്കി മാവേലിക്കര എംഎൽഎ എം എസ് അരുൺകുമാർ. “എംഎൽഎ പാർട്ടി മാറിയോ?” എന്ന യുഡിഎഫിന്‍റെ ചോദ്യത്തിനാണ്, വികസന കാര്യങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നും നാടിനായി ഇനിയും സർക്കാരിനെ സമീപിക്കുമെന്നും വ്യക്തമാക്കിക്കൊണ്ട് എം.എൽ.എ രംഗത്തെത്തിയത്. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. കേരളത്തിൽ നിലവിലുള്ള യുഡിഎഫ് സർക്കാരിലെ മന്ത്രിമാരെ കോൺഗ്രസിന്‍റെ മാത്രം മന്ത്രിമാരായല്ല, മറിച്ച് കേരളത്തിന്റെ പൊതുവായ മന്ത്രിമാരായിട്ടാണ് താൻ കാണുന്നതെന്ന് എംഎൽഎ ഓർമ്മിപ്പിച്ചു. ഒരു ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വം കൃത്യമായി നിർവ്വഹിക്കുന്നുണ്ടെന്നും, മാവേലിക്കരയിലെ വികസനങ്ങൾക്ക് തുടർച്ചയുണ്ടാകാൻ ഇപ്പോഴത്തെ സർക്കാരിന്‍റെ ശ്രദ്ധ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനായി ഇനിയും മന്ത്രിമാരെ കാണുമെന്നും ജനങ്ങളുടെ ആവശ്യങ്ങൾ സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അത് തന്‍റെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി. വികസന കാര്യങ്ങളിൽ താൻ ഒരിടത്തും രാഷ്ട്രീയ വിദ്വേഷം കാണിച്ചിട്ടില്ലെന്ന് വ്യക്തമാക്കാൻ കഴിഞ്ഞ അഞ്ച് വർഷത്തെ ചില യാഥാർത്ഥ്യങ്ങൾ എംഎൽഎ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ 5 വർഷം യുഡിഎഫ് ഭരണസമിതികൾ ഭരിച്ച മാവേലിക്കര മുനിസിപ്പാലിറ്റിയിലും താമരക്കുളം പഞ്ചായത്തിലും കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. അവിടെ കോൺഗ്രസ് ആണ് ഭരിക്കുന്നത് എന്നതുകൊണ്ട് എംഎൽഎ ഫണ്ടോ സർക്കാർ ഫണ്ടോ നൽകാതിരുന്നിട്ടില്ല. ഇക്കാര്യം സംശയമുള്ളവർക്ക് അവിടുത്തെ ജനങ്ങളോടോ ജനപ്രതിനിധികളോടോ ചോദിച്ചറിയാമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....