അരുവാപ്പുലം പഞ്ചായത്തിലെ പെൻഷൻകാരുടെ യോഗം പാര്‍ട്ടി പരിപാടിയാക്കി മാറ്റി ; യോഗം ഇന്ന് 2 .30 ന്

For full experience, Download our mobile application:
Get it on Google Play

കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ പെൻഷൻ ഗുണഭോക്താക്കളുടെ യോഗം പാര്‍ട്ടി പരിപാടിയാക്കി മാറ്റി. ഇന്ന് പകല്‍  2.30 ന് മുളന്തറ സെന്റ്‌ മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ ഹാളിലാണ് മീറ്റിംഗ് നടക്കുക. 1, 2, 14,15 വാര്‍ഡുകളിലെ പെന്‍ഷന്‍ ഗുണഭോക്താക്കളെയാണ് പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയിയുടെ പേരില്‍ സി.പി.എമ്മിന്റെ പോഷക സംഘടന ക്ഷണിച്ചിരിക്കുന്നത്. കെ.എസ്.കെ.റ്റി.യു മേഖലാ സെക്രട്ടറി മുരളിദാസ് കെ. ആണ് ഒപ്പിട്ട് കത്തയച്ചിരിക്കുന്നത്. കോന്നി എം.എല്‍.എ കെ.യു ജെനീഷ് കുമാര്‍ ആണ് ഉദ്ഘാടകന്‍.

പഞ്ചായത്തിന്റെ ഈ നടപടിക്കെതിരെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിലാണ്. പഞ്ചായത്തിന്റെ ഔദ്യോഗിക പരിപാടിക്ക് സി.പി.എമ്മിന്റെ പോഷക സംഘടനയുടെ പേരില്‍ കത്തയച്ചത് അംഗീകരിക്കില്ലെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും നേതാക്കള്‍ പറഞ്ഞു. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ പദവി ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത് പഞ്ചായത്തിനുകൂടി നാണക്കേടാണെന്ന് അവര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...