കോന്നി : യു ഡി എഫ് ബഹിഷ്കരണത്തിനിടയിലും വൻ ജനപങ്കാളിത്തത്തോടെ അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ ഉൾപ്പെട്ട എട്ടാം നമ്പർ അംഗൻവാടി അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ ഉത്ഘാടനം ചെയ്തു. അംഗണവാടി സ്മാർട്ട് അംഗൻവാടിയായി ഉയർത്തുമെന്ന് അദ്ദേഹം പറഞ്ഞു.
അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ആർ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം അമ്പിളി രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയ അനിൽ, ഗ്രാമപഞ്ചായത്തംഗം പുഷ്പലത കെ എൽ, അംഗൻവാടി വർക്കർ ഷീബ കെ ജി തുടങ്ങിയവർ സസാരിച്ചു. സി പി ഐ മണ്ഡലം സെക്രട്ടേറിയേറ്റംഗം സന്തോഷ് കൊല്ലൻപടി, സി പി ഐ അരുവാപ്പുലം ലോക്കൽ സെക്രട്ടറി മോനിക്കുട്ടി, സി പി ഐ എം അരുവാപ്പുലം ലോക്കൽ സെക്രട്ടറി വർഗീസ് ബേബി, ആർ രാജേന്ദ്രൻ, ഗോപാലകൃഷ്ണൻ നായർ, രവീന്ദ്രൻ നായർ, എം ജി രാധാകൃഷ്ണൻ, സുനിൽ പി എസ്, പ്രമീള, ഹനീഷ് എന്നിവർ സന്നിഹിതരായിരുന്നു.