പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വസതിയിലെ ഇഡി റെയ്ഡിൽ വിമർശനവുമായി അരവിന്ദ് കേജ്‍രിവാൾ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വസതിയിലെ ഇഡി റെയ്ഡിൽ വിമർശനവുമായി അരവിന്ദ് കേജ്‍രിവാൾ. ഇഡി റെയ്ഡിനു പിന്നിൽ ബിജെപി-കോൺഗ്രസ് ബന്ധം സംശയിക്കുന്നു. പ്രതിപക്ഷ പാർട്ടികളെ ദുർബലപ്പെടുത്താൻ ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ്. കോൺഗ്രസ് നിഷ്ക്രിയത്വത്തിൽ പരാതി ഉയർന്നതിനു പിന്നാലെയാണ് ഇഡി റെയ്ഡെന്നും അദ്ദേഹം ആരോപിച്ചു.റെയ്ഡ് രാഷ്ട്രീയ വേട്ടയെന്ന് സിപിഐ പ്രതികരിച്ചു. പ്രതികാര ബുദ്ധിയോടെയുള്ള നടപടിയെന്ന് സിപിഐ നേതാവ് ഡി.രാജ പറഞ്ഞു.

കേന്ദ്ര ഏജൻസികളെ ബിജെപി സർക്കാർ ദുരുപയോഗം ചെയ്യുന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമെന്ന് ഇപ്പോഴത്തെ സംഭവമെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയന്‍റെ കണ്ണൂരിലെ വീട്ടിലും മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലുമാണ് ഇഡിയുടെ പരിശോധന നടന്നത്. കണ്ണൂരിലെ പരിശോധന അഞ്ച് മണിക്കൂർ നീണ്ടു. ഇരു സ്ഥലങ്ങളിൽ നിന്ന് ഒന്നും കണ്ടെത്താനായില്ലെന്നാണ് ഇഡിയുടെ സെർച്ച് റിപ്പോർട്ട്. ഇഡി റെയ്ഡറിഞ്ഞ് നിരവധി പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. നടന്നത് സംഘപരിവാറിന്‍റെ രാഷ്ട്രീയ വേട്ടയാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

തുരങ്കപാതയിൽ സൂപ്പർ കാറുകളുടെ അഭ്യാസപ്രകടനം ; നിയമങ്ങൾ കാറ്റിൽപ്പറത്തി മത്സരയോട്ടം നടത്തിയ ആറ് പേർ...

0
മുംബൈ: മുംബൈയിലെ തീരദേശ തുരങ്കപാതയിലൂടെ 'സൂപ്പര്‍കാറു'കളുടെ മത്സരയോട്ടം. സംഭവത്തിന്റെ വീഡിയോ പ്രദേശവാസി...

ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കം

0
പത്തനംതിട്ട : ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കമായി....

ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

0
കുടയത്തൂർ: സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന...