ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂർ ; അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ദില്ലി മദ്യ നയക്കേസില്‍ 9 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) ആസ്ഥാനത്ത് നിന്ന് കെജ്രിവാള്‍ മടങ്ങി. ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കെജ്രിവാള്‍ സിബിഐ ഓഫീസ് വിട്ടത്. ദില്ലി മദ്യനയ അഴിമതികേസില്‍ ദില്ലി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ള കുറ്റാരോപിതരുടെ മൊഴികളില്‍ വ്യക്തത തേടിയാണ് കെജ്രിവാളിനെ സിബിഐ ചോദ്യം ചെയ്തത്. നേരത്തെ ഈ കേസുമായി സിബിഐ അറസ്റ്റ് ചെയ്ത മനീഷ് സിസോദിയക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനുള്‍പ്പടെയുള്ള നേതാക്കള്‍ക്കും എംഎല്‍എമാര്‍ക്കുമൊപ്പം രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് കെജ്രിവാള്‍ സിബിഐ ആസ്ഥാനത്തേക്ക് പോയത്. സിബിഐ നൂറ് തവണ വിളിച്ചാലും ഹാജരാകുമെന്നും, രാഷ്ട്ര വിരുദ്ധ ശക്തികളാണ് തന്നെ വേട്ടയാടുന്നത് എന്നും കെജ്രിവാള്‍ പറഞ്ഞു. ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിക്കുമെന്നും താന്‍ അഴിമതിക്കാരനാണെങ്കില്‍ ഈ ലോകത്ത് സത്യസന്ധരായി ആരുമില്ലെന്നും കെജ്രിവാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിമാനടിക്കറ്റുകളുടെ ഉയർന്ന നിരക്ക്; ചട്ടങ്ങളുടെ പകർപ്പ് സമർപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്

0
ന്യൂഡൽഹി: വിമാനയാത്രാ നിരക്കുകൾ നിയന്ത്രിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ചട്ടങ്ങളുടെ പകർപ്പ് രണ്ടാഴ്ചയ്ക്കകം ഹാജരാക്കണമെന്ന്...

ഗാസിയബാദിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി ഇരയുടെയും സഹോദരന്മാരുടെയും പരിചയക്കാരൻ

0
ഗാസിയാബാദ്: ഗാസിയാബാദിലെ രാജ് നഗര്‍ എക്സ്റ്റന്‍ഷനില്‍ ഏഴുവയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ...

കുംഭമേള വൈറൽ പെൺകുട്ടിക്കും ഭർത്താവിനും ആശ്വാസം; പോലീസ് നടപടിക്ക് സ്റ്റേ

0
ഭോപ്പാൽ,: കുംഭമേളയിലെ വൈറൽ മൊണാലിസ ഭോസ്‌ലെക്കും ഭർത്താവ് ഫർമാൻ ഖാനും ആശ്വാസവുമായി...

പശ്ചിമേഷ്യയിൽ പുതിയ അവകാശവാദവുമായി ട്രംപ്; ‘ഇറാൻ അനുസരിക്കും, 20% ടോളും പിരിക്കും’

0
വാഷിംഗ്ടൺ :ലോകത്തെ എണ്ണ വിപണിയുടെ സിരാകേന്ദ്രമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാനും,...