400 ദിവസത്തെ നിക്ഷേപത്തിന് ഉയർന്ന പലിശ ; എസ്ബിഐയുടെ ഈ സ്‌കീമിൽ ജൂൺവരെ അംഗമാകാം

For full experience, Download our mobile application:
Get it on Google Play

ഉയർന്ന പലിശനിരക്കാണ് നിക്ഷേപ പദ്ധതികളെ ആകർഷകമാക്കുന്നത്. ലാഭം ലക്ഷ്യമിട്ടുകൊണ്ടാണ് ഉപഭോക്താക്കൾ നിക്ഷേപ പദ്ധതികളിൽ അംഗമാകുന്നത് എന്നതിനാൽ ആകർഷകമായ പലിശയിൽ, പുതിയ നിക്ഷേപ പദ്ധതികൾക്ക് വിവിധ ബാങ്കുകൾ തുടക്കമിടാറുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അമൃത് കലാഷ് പ്രത്യേക റീട്ടെയിൽ ടേം ഡെപ്പോസിറ്റ് വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ്.

എസ്ബിഐയുടെ പുതിയ സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് കലശ് ഫെബ്രുവരി 15 മുതലാണ് പ്രാബല്യത്തിൽ വന്നത്. 2023 ഫെബ്രുവരി 15-ന് ബാങ്ക്അവതരിപ്പിച്ച ഈ പ്രത്യേക റീട്ടെയിൽ ടേം ഡെപ്പോസിറ്റ് സ്‌കീമിൽ അംഗമാകാനുളള കാലാവധി നേരത്തെ 2023 മാർച്ച് 31 ആയിരുന്നു. എന്നാൽ ഏപ്രിൽ 12-ന് ബാങ്ക് പുനരവതരിപ്പിച്ച അമൃത് കലശ് സ്ഥിര നിക്ഷേപപദ്ധതിയുടെ കാലാവധി 2023 ജൂൺ 30 വരെ നീ്ട്ടിയിരിക്കുന്നു എന്നതാണ് പുതിയ റിപ്പോർട്ട്.

400 ദിവസത്തെ ഹ്രസ്വകാല സ്ഥിര നിക്ഷേപത്തിന് ഉയർന്ന പലിശനിരക്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. പൊതു നിക്ഷേപകർക്ക് 7.10 ശതമാനം നിരക്കിലാണ് പലിശ നൽകുക. എന്നാൽ മുതിർന്ന പൗരൻമാർക്ക് 7.60 ശതമാനം നിരക്കിൽ പലിശ നൽകുന്നുണ്ട് അമൃത് കലശ് സ്ഥിര നിക്ഷേപപദ്ധതി. പൊതുവെ കാലാവധി കുറഞ്ഞ സഥിര നിക്ഷേപങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കാണ് നൽകാറുള്ളത്. 2013 ജൂൺ 30 വരെയാണ് ഈ പദ്ധതിയിൽ ചേരാനുള്ള കാലാവധി. പ്രവാസികൾക്കും പദ്ധതിയിൽ നിക്ഷേപം നടത്താം.

ആർബിഐയുടെ റിപ്പോ നിരക്ക് വർധനവിന് പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെബ്രുവരി 15 മുതൽ തങ്ങളുടെ നിക്ഷേപ പലിശ നിരക്കുകളിലും വർധന വരുത്തിയിരുന്നു. അഞ്ച് മുതൽ 25 വരെ ബേസിസ് പോയിന്റിന്റെ വർധനവാണ് വരുത്തിയത്. വർധനവ് വരുത്തിയതിന് പിന്നാലെയാണ് പുതിയ സ്ഥിരനിക്ഷേപ പദ്ധതിയും അവതരിപ്പിച്ചത്.

നിലവിൽ 2 വർഷം മുതൽ 3 വർഷത്തിൽ താഴെയുള്ള എസ്ബിഐ നിക്ഷേപങ്ങൾക്ക്് 25 ബേസിസ് പോയിന്റിന്റ വർധനവുണ്ട്. ഇത് പ്രകാരം നിക്ഷേപകർക്ക് 7 ശതമാനം പലിശ ലഭിക്കും. 3 മുതൽ 10 വർഷ വരെയുള്ള നിക്ഷേപങ്ങൾക്ക് 6.50 ശതമാനം പലിശനിരക്കാണ് നൽകുന്നത്. 1 വർഷം മുതൽ 2 വർഷത്തിൽ താഴെ പദ്ധതി കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.80 ശതമാനം പലിശ ലഭിക്കും. ഈ നിക്ഷേപങ്ങൾക്ക് 5 ബേസിസ് പോയിന്റിന്റെ വർധനവാണുള്ളത്. ഒരു വർഷം വരെയുള്ള നിക്ഷപപലിശ മാറ്റമില്ലാതെ തുടരും. രണ്ട് കോടിരൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങൾക്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശനിരക്കുയർത്തിയത്. 1 വർഷത്തിൽ താഴയുള്ള നിക്ഷേപങ്ങളുടെ നിരക്കിൽ മാറ്റമില്ലാതെ തുടരും.

 

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...