അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്; ഡൽഹിയിൽ ഇന്ന് എഎപി ധർണ സംഘടിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

ഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചുള്ള ആം ആദ്മി പാർട്ടിയുടെ ധർണ ഇന്ന്. രാവിലെ 11 മണി മുതൽ ഡൽഹി ജന്തർ മന്തറിലാണ് ധർണ. ആം ആദ്മിയുടെ മന്ത്രിമാർ, എം.എൽ.എമാർ,കൗൺസിലർമാർ നേതാക്കൾ ഉൾപ്പെടെ നിരവധിപ്പേർ പങ്കെടുക്കും. കെജ്രിവാളിന്റെ അറസ്റ്റിൽ വിവിധ പ്രതിഷേധ പരിപാടികൾ തുടരാനാണ് പാർട്ടി തീരുമാനം. കോടതി ഈ മാസം 15 വരെ റിമാൻറ് ചെയ്ത കെജ്‌രിവാൾ തിഹാർ ജയിലിലാണ് കഴിയുന്നത്. ഇതിനിടെ കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന പൊതുതാൽപ്പര്യ ഹരജി ഡൽഹി ഹൈക്കോടതി തള്ളി. ജനാധിപത്യം അതിന്റെ വഴിക്ക് നീങ്ങട്ടെയെന്ന് ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണോ എന്നത് കെജ്‌രിവാളിന്റെ തീരുമാനമാണ്. വ്യക്തിപരമായ താത്പര്യങ്ങൾ ദേശീയ താത്പര്യത്തിന് കീഴിലായിരിക്കുമെന്നും കോടതി ഓർമ്മിപ്പിച്ചു.

ഹിന്ദു സേന പ്രസിഡന്റായ വിഷ്ണു ഗുപ്തയാണ് അരവിന്ദ് കെജ്‌രിവാനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ഹരജിക്കാരനായ വിഷ്ണു ഗുപ്ത ഹരജി പിൻവലിക്കുകയും ആവശ്യവുമായി ലെഫ്റ്റനന്റ് ഗവർണറെ സമീപിക്കും എന്നും വ്യക്തമാക്കി. ഏപ്രിൽ 15 വരെ കെജ്‌രിവാൾ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരിക്കും. അതിനിടെ കഴിഞ്ഞദിവസം തിഹാർ ജയിലിൽനിന്ന് പുറത്തിറങ്ങിയ എ.എ.പി എം.പി സഞ്ജയ് സിങ് ഡൽഹിയിലെ ഹനുമാൻ മന്ദിറിലും, രാജ്ഘട്ടിലും സന്ദർശനം നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...

സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

0
ബിഹാർ: സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ...

ഓണത്തിരക്ക്: കൊച്ചി മെട്രോ നാല് ദിവസം അധിക സർവീസ് നടത്തും

0
കൊച്ചി: ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് അധിക സർവീസ്...