ആര്യനാട് പോലീസ് സ്റ്റേഷനില്‍ പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യ ശ്രമം നടത്തിയ ആള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആര്യനാട് പോലീസ് സ്റ്റേഷനില്‍ പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യ ശ്രമം നടത്തിയ ആള്‍ മരിച്ചു. പാലോട് പച്ച സ്വദേശി ഷൈജുവാണ്(47) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പെട്രോളൊഴിച്ച്‌ തീകൊളുത്തിയ ഇദ്ദേഹത്തിന് 60 ശതമാനം പൊള്ളലേറ്റിരുന്നു. പങ്കാളിയെ കാണാനില്ല എന്ന പരാതിയുമായി എത്തിയ ഇയാള്‍ സ്റ്റേഷന് പുറത്തു പോകുകയും പിന്നീട് പെട്രോളുമായി എത്തി ശരീരത്തില്‍ ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു. പോലീസുകാര്‍ ഉടന്‍ തന്നെ വാഹനത്തില്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

പാലോട് പച്ച സ്വദേശിയായ ഷൈജു കൊട്ടാരക്കര പുത്തൂരില്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയാണ്. ഇയാള്‍ ഒപ്പം കഴിഞ്ഞിരുന്ന ആര്യനാട് കോട്ടയ്ക്കകം സ്വദേശിയെ കാണാനില്ല എന്നാണ് പരാതി നല്‍കിയത്. ഇയാള്‍ സമാന പരാതി കൊല്ലം പുത്തൂര്‍ സ്റ്റേഷനിലും നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവതിയുടെ ഇഷ്ടപ്രകാരം സഹോദരനൊപ്പം പൊകാന്‍ അനുവദിച്ചിരുന്നു. അന്ന് പുത്തൂര്‍ സ്റ്റേഷനിലും ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രതിയെ അനുനയിപ്പിച്ച്‌ വിടുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ല : അപകടക്കെണിയായി തണ്ണിത്തോട് കുടുംബക്ഷേമ ഉപകേന്ദ്രത്തിലേക്കുള്ള വഴി

0
തണ്ണിത്തോട് : തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ ഭാഗമായ കുടുംബക്ഷേമ ഉപകേന്ദ്രത്തിലേക്ക് നിര്‍മ്മിച്ച വഴിയുടെ...

സിജെപി പ്രതിഷേധത്തിനിയെ യുവതിയുടെ മാറിടത്തിൽ പിടിച്ചുവലിച്ച് പോലീസ് ഉദ്യോ​ഗസ്ഥൻ

0
മുംബൈ : സിജെപി പ്രതിഷേധത്തിനിടെ യുവതിയോട് സിവിൽ വേഷത്തിലുള്ള...

മുണ്ടക്കൈ ടൗണ്‍ഷിപ്പ് മേഖലയിലെ സുരക്ഷാഭിത്തി നിര്‍മ്മാണം പൂര്‍ത്തിയായില്ല , എട്ട് കുടുംബങ്ങള്‍ക്ക് മാറി താമസിക്കാന്‍...

0
വയനാട്: മുണ്ടകൈ ടൗണ്‍ഷിപ്പ് മേഖലയില്‍ സുരക്ഷാ ഭിത്തിയുടെ നിർമ്മാണം പൂർത്തിയാകാത്ത...

പേളി മാണിക്കെതിരെ സൈബർ ആക്രമണം ശക്തം

0
കൊച്ചി : നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപകമായി വിദ്യാർഥികൾ...