Tuesday, April 23, 2024 6:43 am

ഉപതെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനും ജനദ്രോഹ ഭരണത്തിനും ഏല്‍ക്കുന്ന കനത്ത പ്രഹരമായിരിക്കും : കെ.സുധാകരന്‍ എംപി

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര : ഉപതെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനും ജനദ്രോഹ ഭരണത്തിനും ഏല്‍ക്കുന്ന കനത്ത പ്രഹരമായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഇടതു സര്‍ക്കാരിന്റെ ഭരണം വിചാരണ ചെയ്യപ്പെടുന്ന തിരഞ്ഞെടുപ്പുകൂടിയാണിത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സര്‍ക്കാരിന് വാട്ടര്‍ ലൂ ആയിരിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ വിജയം സുനിശ്ചിതമാണ്. നൂറുശതമാനം വിജയ പ്രതീക്ഷയാണ് കോണ്‍ഗ്രസിനും യുഡിഎഫിനുമുള്ളത്. പി.ടി തോമസ് വിജയിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷം നേടാന്‍ സാധിക്കും.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങള്‍ക്ക് മുന്നെ തന്നെ അതിനായുള്ള ഒരുക്കം കോണ്‍ഗ്രസും യുഡിഎഫും തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായി മൂന്ന് മാസം മുന്‍പ് തന്നെ താനും ഇൗ ജില്ലക്കാരന്‍ കൂടിയായ പ്രതിപക്ഷനേതാവും ചേര്‍ന്ന് തൃക്കാക്കരയിലെ പതിനൊന്ന് മണ്ഡലങ്ങളിലേയും നേതാക്കളുടെ യോഗം ചേരുകയും തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുകയും നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകം കെ.സി വേണുഗോപാല്‍,വിഡി സതീശന്‍, ഉമ്മന്‍ചാണ്ടി,രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കളുമായി കൂടിയാലോചിച്ച്‌ യുഡിഎഫിന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനായി. കോണ്‍ഗ്രസിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും വേഗം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത്.അതിന്‍റെ ആത്മവിശ്വാസം യുഡിഎഫിനും പ്രവര്‍ത്തകര്‍ക്കും തുടക്കം മുതലുണ്ടായിരുന്നു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും സിപിഎം അവരുടെ സ്ഥാനാര്‍ത്ഥിക്കായി ഇരുട്ടില്‍ തപ്പുകയായിരുന്നു. സിപിഎമ്മിന്‍റെ വിഭാഗീയത പ്രകടമാക്കുന്നതായിരുന്നു അവരുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് നല്ല ജനസ്വീകാര്യതയാണ് ലഭിക്കുന്നത്. പി.ടി തോമസിന്റെ ജനപക്ഷ നിലപാടുകളുടെ തുടര്‍ച്ച ഉമയിലൂടെ തൃക്കാക്കരയില്‍ സാധ്യമാകും. പി.ടി തോമസിന്റെ മരണം പോലും സൗഭാഗ്യമായി കാണുന്ന മനോനിലയിലേക്ക് മുഖ്യമന്ത്രിയും സിപിഎമ്മും അധപതിച്ചു. പിടി സഭക്ക് അകത്തും പുറത്തും സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയ നേതാവാണ്. പി.ടി തോമസ് ഇല്ലായിരുന്നെങ്കില്‍ നടിയെ ആക്രമിച്ച കേസിന്റെ ഗതി തന്നെ മാറുമായിരുന്നു.

സംഭവം നടന്ന് ഇത്രയും വര്‍ഷമായിട്ടും നടിക്ക് നീതി ഉറപ്പാക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല അവരെ അധിക്ഷേപിക്കാനും അപമാനിക്കാനുമാണ് ഇടതുപക്ഷ നേതാക്കള്‍ ശ്രമിച്ചത്. നേതാക്കള്‍ക്കെതിരെ സെെബര്‍ ആക്രമണം നടത്തുന്നത് സിപിഎം ശെെലിയാണ്. ഈ വിഷയത്തില്‍ ബിജെപിയും ഒട്ടും പിന്നിലല്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കുടുംബത്തിനെതിരെയും ഹീനമായ സെെബര്‍ ആക്രമണം നടത്തിയവരാണ് സിപിഎമ്മുകാര്‍. രമേശ് ചെന്നിത്തലക്കെതിരെയും സാംസ്കാരിക നായകര്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും സിപിഎം സെെബര്‍ ഗുണ്ടകള്‍ അഴിഞ്ഞാടി.

അസത്യങ്ങള്‍ വിളിച്ചുപറയുന്നതിലും നുണപ്രചരണം നടത്തുന്നതിലും ആനന്ദം കണ്ടെത്തുന്നവരാണ് സിപിഎമ്മുകാര്‍. നെറികേടിന്റെ രാഷ്ട്രീയമാണ് സിപിഎമ്മിന്റെത്. പ്രളയഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളുമായാണ് ഇപ്പോള്‍ സിപിഎം തൃക്കാക്കരയില്‍ വോട്ട് പിടിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ഇതെല്ലാം തൃക്കാക്കരയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ വിലയിരുത്തും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും

0
തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം നാളെ അവസാനിക്കും. പൗരത്വ നിയമഭേദഗതിയിൽ...

ഇത് ചരിത്രം ; പൊതുവിദ്യാഭ്യാസ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തും, പരിശീലനം മെയ്...

0
തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ സെക്കന്‍ഡറി...

കൊല്ലം – ചെങ്കോട്ട റെയിൽ പാതയിൽ ‘ഇലക്ട്രിക് ലോക്കോ’ : വൈദ്യുതി ലഭ്യമാക്കുമെന്ന് ഉറപ്പ്

0
കൊട്ടാരക്കര : പൂർണമായി വൈദ്യുതീകരിച്ച കൊല്ലം - ചെങ്കോട്ട റെയിൽ പാതയിൽ...

കരളിലെ വിഷാംശങ്ങളെ പുറംതള്ളാന്‍ സഹായിക്കും ഈ പാനീയങ്ങള്‍ ; അറിയാം…

0
കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. സംസ്കരിച്ച ഭക്ഷണങ്ങള്‍,...