ഉത്സവ ഘോഷയാത്ര കടന്നുവരുന്നതിനിടെ സംഘര്‍ഷം ; രണ്ടുപേരെ കൊട്ടിയം പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊട്ടിയം : മുഖത്തല ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്ര കടന്നുവരുന്നതിനിടെ സംഘര്‍ഷമുണ്ടാക്കിയ സംഘത്തിലെ രണ്ടുപേരെ കൊട്ടിയം പോലീസ് പിടികൂടി. തൃക്കോവില്‍വട്ടം തട്ടാര്‍കോണം കല്‍ക്കുളം ക്ഷേത്രത്തിന് സമീപം ചന്ദ്ര ഭവനം വീട്ടില്‍ സുബിന്‍ (33), പോരുവഴി മലനട ഇടയ്ക്കാട് മുണ്ടുകുളഞ്ഞിയില്‍ അനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്. പനയ്ക്കാലത്തുനിന്ന് എഴുന്നള്ളിച്ച്‌ കൊണ്ടുവന്ന കെട്ടുകാളയെ മുരാരി ജങ്ഷനടുത്തുവെച്ച്‌ ഇവരുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് തടഞ്ഞ് അക്രമിച്ചതായാണ് പരാതി. അറസ്റ്റിലായവരെ കോടതി റിമാന്‍ഡ് ചെയ്തു. കൊട്ടിയം എസ്ഐ സുജിത് ജി നായര്‍, ഷിഹാസ്, ശ്യാമകുമാരി, റിനോക്സ്, എഎസ്ഐമാരായ ഫിറോസ് ഖാന്‍, സുനില്‍കുമാര്‍, സിപിഒ ഒര്‍വല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...