‘ലഹരിവിമുക്ത കേരളം’ : തിരുവനന്തപുരത്ത് 1,000 കേന്ദ്രങ്ങളില്‍ വിളംബരജാഥ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലഹരിമുക്ത കേരളം ലക്ഷ്യമാക്കി സംസ്ഥാനത്തൊട്ടാകെ സര്‍ക്കാര്‍ നടത്തുന്ന പ്രചാരണത്തിന്‍റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ 29 ന് വൈകിട്ട് അഞ്ച് മണിക്ക് ജില്ലയില്‍ 1,000 കേന്ദ്രങ്ങളില്‍ വിളംബരജാഥ സംഘടിപ്പിക്കും. 24ന് ദീപാവലി ദിനത്തില്‍ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ദീപം തെളിയിക്കല്‍ പരിപാടിയും സംഘടിപ്പിക്കും.

പ്രാചരണത്തിന്‍റെ ഭാഗമായി സൈക്കിള്‍ റാലിയും നടത്തും. ഇതുമായി ബന്ധപ്പെട്ട് മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്‍റണി രാജു എന്നിവരുടെ സാന്നിധ്യത്തില്‍ കളക്ടേറ്റില്‍ അവലോകനയോഗം ചേര്‍ന്നു. ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, എക്സൈസ്, പോലീസ് ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കളക്ടര്‍ ജെറോമിക് ജോര്‍ജിന്‍റെ അധ്യക്ഷതയില്‍ നടന്ന അവലോകനയോഗത്തില്‍ ജി സ്റ്റീഫന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി സുരേഷ്‌കുമാര്‍ എന്നിവരും പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...