പന്തളം മഹാദേവർ ക്ഷേത്രത്തിൽ ഒൻപതാം ഉത്സവ ഭാഗമായി പൂരക്കാഴ്ചയും കുടമാറ്റവും ഞായറാഴ്ച നടക്കും

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം മഹാദേവർ ക്ഷേത്രത്തിൽ ഒൻപതാം ഉത്സവ ഭാഗമായി പൂരക്കാഴ്ചയും കുടമാറ്റവും ഞായറാഴ്ച നടക്കും. വൈകിട്ട് കാഴ്ചശ്രീബലി എഴുന്നെള്ളിപ്പിനും സേവയ്‌ക്കെഴുന്നെള്ളിക്കുന്ന സമയത്താണ് പഞ്ചാരിമേളത്തോടുകൂടിയ പൂരക്കാഴ്ച. ഗജവീരൻ പുതുപ്പള്ളി കേശവൻ മഹാദേവന്റെ തിടമ്പേറ്റും. പൂതങ്കര വിപിൻ നായരും സംഘവുമാണ് പഞ്ചാരിമേളം അവതരിപ്പിക്കുന്നത്. തുടർന്ന് രാത്രി 11-ന് പള്ളിവേട്ടയ്ക്ക് എഴുന്നെള്ളിക്കും. ഇന്ന് വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി എഴുന്നെള്ളിപ്പ് തുടർന്ന് വേലകളി, ഏഴിന് സേവ, 11-ന് കഥകളി എന്നിവയുണ്ടാകും. തിങ്കളാഴ്ചയാണ് പത്തുദിവസത്തെ ഉത്സവം സമാപിക്കുന്നത്. രാവിലെ ഒൻപതിന് ആറാട്ടുബലിയ്ക്കുശേഷം 10-ന് ക്ഷേത്രത്തിൽ നിന്നും കടയ്ക്കാട് ആറാട്ടുകടവിലേക്ക് ആറാട്ടെഴുന്നെള്ളത്ത്. 4.30-ന് ആറാട്ടിനുശേഷം ആറാട്ടുകൊട്ടാരത്തിൽ നിന്നും കടയ്ക്കാട് ഭദ്രകാളീക്ഷേത്രംവഴി ക്ഷേത്രത്തിലേക്ക് ആറാട്ടു ഘോഷയാത്രയുണ്ടാകും. വിവിധസ്ഥലങ്ങളിൽ പ്രാദേശിക സഭകളുടെയും സംഘടനകളുടേയും ക്ഷേത്രസമിതികളുടേയും അറത്തിൽ സെയ്ന്റ് ജോർജ് ഓർത്തഡോക്‌സ് മഹാ ഇടവകയുടേയും സ്വീകരണം ഉണ്ടാകും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മന്ത്രി ബിന്ദുകൃഷ്ണ ഗവിയിൽ കൊല്ലപ്പെട്ട മേനകയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു

0
പത്തനംതിട്ട: ഗവിയിൽ ക്രൂരമായി കൊല്ലപ്പെട്ട അംഗൻവാടി ജീവനക്കാരിയുടെ കുടുംബാംഗങ്ങളെ സംസ്ഥാന തൊഴിൽ...

കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കുമെന്ന് ആഭ്യന്തര മന്ത്രി ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി മാഫിയ്ക്കെതിരെ കേരള പൊലീസ് തുടരുന്ന ഓപ്പറേഷൻ തൂഫാൻ...

അയോധ്യ രാമക്ഷേത്ര സംഭാവന തിരിമറി കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്

0
ദില്ലി: അയോധ്യ രാമക്ഷേത്ര സംഭാവന തിരിമറി കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്. കാണിക്ക...

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന മാറ്റാൻ ഇടയില്ല ; ധനബില്ലിൽ നികുതി ഘടന...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന മാറ്റാൻ ഇടയില്ല....