പത്തനംതിട്ട : പത്തനംതിട്ടയിൽ കായികതാരമായ പെൺകുട്ടിയെ 60 ലധികം പേർ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസിൽ കൂടുതൽ വിവരങ്ങല്‍ പുറത്ത്. പ്രതികളുടെ വിവരങ്ങള്‍ പെണ്‍കുട്ടി തന്നെ ഡയറിയിൽ എഴുതിവെച്ചിരുന്നു. അച്ഛന്‍റെ മൊബൈൽ ഫോണിലൂടെയാണ് പ്രതികളെ വിളിച്ചിരുന്നത്. ഫോണിൽ സേവ് ചെയ്തിരുന്ന നമ്പറുകളിൽ നിന്ന് പോലീസ് 40ഓളം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള അന്വേഷണവും പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. 62 പേര്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. 13 വയസ് മുതൽ സ്കൂള്‍ കാലഘട്ടം മുതൽ പീഡനത്തിന് ഇരയായെന്നും പെണ്‍കുട്ടി കൗണ്‍സിലിങിനിടെ പറഞ്ഞിരുന്നു.
കേസിൽ പത്തനംതിട്ട, ഇലവുംതിട്ട പോലീസ് സ്റ്റേഷനുകളിലായി അഞ്ച് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതുവരെ കേസിൽ 15 യുവാക്കളാണ് പിടിയിലായത്. ഇന്നലെ അഞ്ചുപേരും ഇന്ന് പത്തുപേര്‍ ഇന്നുമാണ് പിടിയിലായത്. ഇന്നലെ അറസ്റ്റിലായ അഞ്ചുപേര്‍ കൂട്ട ബലാത്സംഗത്തിനാണ് അറസ്റ്റിലായത്. പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് പ്രതികളെ പിടികൂടിയത്. സിഡബ്ല്യുസിക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് ജില്ലാ പോലീസ് മേധാവി പ്രത്യേക സംഘം രൂപീകരിച്ച് കേസ് അന്വേഷിച്ചത്. ശാസ്ത്രീയമായ തെളിവുകൾ കിട്ടുന്ന മുറയ്ക്ക് മറ്റുള്ളവരുടെയും അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.