ഡൽഹി പ്രതിഷേധത്തിലെ വൈറൽ താരം ; അഭിനവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട് വീണു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സിജെപി സമരവേദിയില്‍ നിന്നും വൈറലായ വിദ്യാര്‍ത്ഥി അഭിനവ് ബിഷ്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു. ഡല്‍ഹി പോലീസിന്റേതാണ് നടപടി. സമരവേദിയില്‍ നിന്നും അഭിനവ് പങ്കുവെച്ച ദൃശ്യങ്ങളും റീലുകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഡല്‍ഹിയില്‍ നിന്നുള്ള കോണ്ടന്റ് ക്രിയേറ്റര്‍ കൂടിയാണ് അഭിനവ്. @issac1rl എന്നതായിരുന്നു അഭിനവിന്റെ ഇന്‍സ്റ്റഗ്രാം ഐഡി.

സിജെപി പ്രതിഷേധത്തിലെ പ്രധാനമന്ത്രിക്കെതിരായ അപകീര്‍ത്തി പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ഡല്‍ഹി പൊലീസ് നടപടി ആരംഭിച്ചിരുന്നു. അധിക്ഷേപ വീഡിയോകള്‍ പങ്കുവെച്ച അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണ്. സമര വേദിയില്‍ നിന്നുള്ള ജെന്‍സി പ്രതിഷേധ രീതികള്‍ അഭിനവിന്റെ പേജിലൂടെ ലക്ഷക്കണക്കിനാളുകളിലേക്ക് എത്തിയിരുന്നു. ജെൻസി പ്രതിഷേധ രീതിയെന്ന നിലയിലായിരുന്നു റീലുകൾ വെെറലായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഞ്ചുകുട്ടികളെ ഉപദ്രവിച്ചു ; നഗ്നദൃശ്യങ്ങൾ ഭർത്താവിന് അയച്ചു; യുവതി അറസ്റ്റിൽ

0
സിംഗപ്പൂർ : കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുകയും അവരുടെ നഗ്നദൃശ്യങ്ങൾ...

സമരക്കാർ പിസയും ബർഗറും കഴിക്കാൻ എത്തിയവർ ; സിജെപി സമരത്തെ പരിഹസിച്ച് ഓര്‍ഗനൈസര്‍

0
ന്യൂഡല്‍ഹി: സിജെപി സമരത്തെ പരിഹസിച്ച് ആര്‍എസ്എസ് മുഖവാരിക ഓര്‍ഗനൈസര്‍. പിസയും ബര്‍ഗറും...

കാസർകോട് വിരമിച്ച എസ്ഐയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

0
കാസർകോട്: കാസർകോട് പാറക്കട്ടയിൽ സർവീസിൽ നിന്നും വിരമിച്ച എസ്ഐയെ ജീവനൊടുക്കിയ...