പത്തനംതിട്ട: ലഹരിവിരുദ്ധ പ്രചരണ പരിപാടിയുടെ ഭാഗമായി കുടുബശ്രീ എ.ഡി. എസിന്റെ നേതൃത്വത്തിൽ വലഞ്ചുഴി കല്ലറക്കടവ് പ്രദേശത്ത് ഭവന സർശനം സംഘടിപ്പിച്ചു. മുഴുവൻ അയൽകൂട്ടങ്ങളുടെയും നേതൃത്വത്തിൽ മുന്നൂറോളം വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്തു. ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുവാനും തടയുവാനും ജാഗ്രതാസമിതിയും രൂപീകരിച്ചു. പ്രചരണ പരിപാടികൾ ഡി.സി.സി വൈസ് വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ ഉത്ഘാടനം ചെയ്തു. എഡി എസ് സെക്രട്ടറി എം.കെ.ശ്രീദേവി അധ്യക്ഷത വഹിച്ചു. ഹനീഫ ഇടതുണ്ടിൽ, സഫിയ യൂസഫ് , ജ്യോതി ഉദയൻ എന്നിവർ പ്രസംഗിച്ചു.
ലഹരിവിരുദ്ധ പ്രചരണ പരിപാടിയുടെ ഭാഗമായി വലഞ്ചുഴി, കല്ലറക്കടവ് പ്രദേശങ്ങളിലെ മുന്നൂറോളം വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്തു
RECENT NEWS
Advertisment