യുജിസി മാനദണ്ഡം ലംഘിച്ച് നിയമിച്ച സംസ്ഥാനത്തെ 9 സര്‍വകലാശാല വി.സിമാരോട് രാജി വെയ്ക്കാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെടിയു വിസിയെ പുറത്താക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ യുജിസി മാനദണ്ഡം ലംഘിച്ച് നിയമിച്ച സംസ്ഥാനത്തെ 9 സര്‍വകലാശാല വി.സിമാരോട് രാജി വെയ്ക്കാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു. നോട്ടിസ് പോലും നല്‍കാതെ നാളെ 11മണിക്കുള്ളില്‍ രാജി വെയ്ക്കാനാണ് പറഞ്ഞിരിക്കുന്നത്. വിസിമാരെ അയോഗ്യരാക്കണമെന്ന പരാതി രാജ്ഭവന് മുന്നിലെത്തിക്കഴിഞ്ഞു. കെടിയു കേസിലെ സുപ്രീം കോടതി വിധി മുൻ നിയമനങ്ങളെയും ബാധിക്കുമോ? ഗവർണ്ണർക്ക് ഒരു വിധിയുടെ അടിസ്ഥാനത്തിൽ നേരത്തെ നിയമിക്കപ്പെട്ട വിസിമാരെ മാറ്റാനാകുമോ? അങ്ങനെ സംശയങ്ങൾ പലതാണ്.

കെടിയു കേസിലെ കോടതി വിധി നിയമന രീതിയിൽ വ്യക്തത വരുത്തലാണെന്നാണ് ഒരഭിപ്രായം. പാനൽ നിർബന്ധമാണെന്ന് കോടതി സാക്ഷ്യപ്പെടുത്തുമ്പോൾ അല്ലാത്ത നിയമനങ്ങൾ അസാധുവാകുന്നത് സ്വാഭാവികമാണെന്നാണ് വാദം. പക്ഷെ മുൻകാലങ്ങളിലെ ഓരോ നിയമനങ്ങളും വ്യത്യസ്ത കേസുകളായി തന്നെ പരിഗണിക്കണമെന്ന അഭിപ്രായവുമുണ്ട്. നിയമനം ഒരിക്കൽ അംഗീകരിച്ച ഗവർണ്ണർ എങ്ങനെ വിസിമാരെ പിൻവലിക്കുമെന്ന ചോദ്യവുമുണ്ട്. കെടിയു വിധിപകർപ്പ് ചേർത്ത് നൽകിയ പരാതിയിൽ ഉടൻ ഗവർണർ സർക്കാറിനോട് വിശദീകരണം ചോദിച്ചേക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

കാറിൽ എംഡിഎംഎ കടത്തി ; യുവതിയും യുവാവും അറസ്റ്റിൽ

0
ചെർക്കള : കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ,...