തെരഞ്ഞെടുക്കപ്പെട്ട് സത്യപ്രതിജ്ഞ ചെയ്തയുടന്‍ പഞ്ചായത്ത് പ്രസിഡന്‍റ് പദം രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തെരഞ്ഞെടുക്കപ്പെട്ട് സത്യപ്രതിജ്ഞ ചെയ്തയുടന്‍ പഞ്ചായത്ത് പ്രസിഡന്‍റ് പദം രാജിവെച്ചു. പാവറട്ടി പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസിലെ വിമല സേതുമാധവനാണ് അധികാരമേറ്റതിന് പിന്നാലെ രാജിവെച്ചത്. വര്‍ഗീയ കൂട്ടുകെട്ടിനില്ലെന്ന് പറഞ്ഞാണ് വിമല സത്യപ്രതിജ്ഞ ചെയ്ത ഉടന്‍ രാജിവെച്ചത്. അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ വിമലക്ക് എസ് ഡി പി ഐ അംഗങ്ങളുടെ വോട്ടുകള്‍ ലഭിച്ചിരുന്നു. ഇതോടെ കോൺഗ്രസ് നേതൃത്വം രാജിവെയ്ക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് സത്യപ്രതിജ്ഞ ചെയ്തയുടന്‍ വിമല രാജിവെച്ചത്.

14 അംഗ ഭരണസമിതിയില്‍ ഏഴു വോട്ടുകളാണ് വിമലയ്ക്ക് ലഭിച്ചത്. ഇതില്‍ രണ്ടണ്ണമാണ് എസ് ഡി പി ഐയുടേത്. സ്വതന്ത്രയായി വിജയിച്ച് ഇടതിനൊപ്പം നില്‍ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയുടേതടക്കം ആറു വോട്ട് എല്‍ ഡി എഫിനും ലഭിച്ചു. ബി ജെ പി അംഗം തെരഞ്ഞടുപ്പില്‍ നിന്ന് വിട്ടുനിന്നു. കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി എസ് ഡി പി ഐയുമായോ ബി ജെ പിയുമായോ കൂട്ടുകൂടുന്നില്ലെന്ന നയത്തിന്‍റെ ഭാഗമായാണ് പാര്‍ട്ടിയുടെ നിലപാടിനൊപ്പം നിന്ന് പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരം പ്രസിഡന്റ് പദവി രാജിവെച്ചത്. രാജിയോടെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ വിള്ളലുണ്ടാക്കുകയെന്ന എസ് ഡി പി ഐയുടെ ഗൂഢനീക്കമാണ് തകര്‍ന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിയെയും സഖ്യശക്തികളെയും പരാജയപ്പെടുത്തുകയാണ് സിപിഐഎമ്മിന്റെ പ്രധാന ലക്ഷ്യമെന്ന് എം എ ബേബി

0
തിരുവനന്തപുരം: ബിജെപിയെയും സഖ്യശക്തികളെയും പരാജയപ്പെടുത്തുകയാണ് സിപിഐഎമ്മിന്റെ പ്രധാന ലക്ഷ്യമെന്ന് പാർട്ടി ജനറൽ...

മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള പ്രവേശനം നിരോധിച്ച നടപടിയില്‍ ഇളവു വരുത്തി

0
ചെന്നൈ: മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള പ്രവേശനം നിരോധിച്ച നടപടിയില്‍ ഇളവു വരുത്തി...

എനിക്ക് കാൻസർ ബാധിച്ചത് ജയിൽവാസത്തിന് പിന്നാലെ ; സഞ്ജയ് റാവുത്ത്

0
ന്യൂഡൽഹി : തനിക്ക് കാൻസർ ബാധിച്ചതിന് പിന്നിൽ ജയിൽവാസമാണെന്ന ഗുരുതര...