പതിവുപോലെ ഇത്തവണയും കുരുന്നുകൾക്ക് അവിസ്മരണീയ വരവേൽപൊരുക്കി എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂൾ

For full experience, Download our mobile application:
Get it on Google Play

റാന്നി: പതിവുപോലെ ഇത്തവണയും കുരുന്നുകൾക്ക് അവിസ്മരണീയ വരവേൽപൊരുക്കി എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ
സ്കൂളിലെ പ്രവേശനോത്സവം വ്യത്യസ്തവും ശ്രദ്ധേയവുമായിരുന്നു. നവാഗതരെയും വിദ്യാലയത്തിലേക്ക് തിരികെ എത്തുന്ന മുതിർന്ന ക്ലാസ്സിലെ കുട്ടികളെയും വരവേറ്റത് വിസ്മയകാഴ്ചകളുടെ വർണ്ണപ്പെരുമഴ തന്നെ ആയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷൻ സിന്ദൂരിന്റെയും പശ്ചാത്തലത്തിൽ ദേശസ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകരുന്ന കാഴ്ചകളായിരുന്നു കുട്ടികൾക്കായി ഒരുക്കിയത്. റാന്നി സെന്റ്. തോമസ് കോളേജ് എൻ. സി. സി കേഡറ്റുകളായിരുന്നു കുട്ടികളെ വരവേൽക്കാൻ എത്തിയത്.

വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പൂക്കളും ബലൂണുകളും മധുരവും നൽകി കേഡറ്റുകൾ കുരുന്നുകളെ സ്വീകരിച്ചു. ആകാശത്തു പാറിപ്പറന്ന ഡ്രോണുകൾ വർഷിച്ച സിന്ദൂര മഴയിൽ കുളിച്ച കുട്ടികൾ കൗതുകവും അമ്പരപ്പോടെയും ആദ്യ ദിനം ആഘോഷമാക്കി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ വി വർക്കി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ അധ്യക്ഷത വഹിച്ചു. റവ.ബൈജു ഈപ്പൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പൊന്നമ്മ ചാക്കോ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ടി കെ രാജൻ, ഷാജി കൈപ്പുഴ, പി ടി മാത്യു, എം ടി മത്തായി, സാം എബ്രഹാം, സാം സി മാത്യു,സോമി ജയ്സൻ, പി ടി എ പ്രസിഡന്റ്‌ ഷൈനു ചാക്കോ, വൈസ് പ്രസിഡന്റ്‌ ആഷിക് പീടികപ്പറമ്പിൽ, മദർ പി ടി എ പ്രസിഡന്റ്‌ ഷൈനി ജോർജ്, മഞ്ജു രാജ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുവൈത്തിലെ സ്കൂളുകളിൽ കർശന നിയന്ത്രണങ്ങൾ

0
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്കൂളുകളിൽ സുരക്ഷിതവും അച്ചടക്കമുള്ളതുമായ വിദ്യാഭ്യാസ അന്തരീക്ഷം...

ദേശീയപാതയിൽ തെറ്റായ ദിശയിൽ ബസ് പിറകോട്ട് എടുത്ത സംഭവത്തിൽ കോട്ടക്കൽ പോലീസ് കേസെടുത്തു

0
മലപ്പുറം: ദേശീയപാതയിൽ തെറ്റായ ദിശയിൽ ബസ് പിറകോട്ട് എടുത്ത സംഭവത്തിൽ കോട്ടക്കൽ...

തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി കരയുന്നത് പോലെയാണ് പി.എ...

0
കൊച്ചി: തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി...

ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പി ചിദംബരം

0
ഡൽഹി: സമീപകാലത്ത് നടന്ന ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ്...