കാക്കനാട്: ലോക് ഡൗണിനെ തുടര്‍ന്ന് നാട്ടില്‍ പോകാനാവാത്ത മനോവിഷമത്തില്‍ അന്യ സംസ്ഥാന തൊഴിലാളിയുടെ ഭാര്യ ആത്മഹത്യ ചെയ്തു. ആസാം സ്വദേശിനി അജ്മിന ഖാത്തൂനാണ് (26) തൂങ്ങി മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
അഞ്ച് വര്‍ഷമായി കാക്കനാട് പടമുകളിലെ ഹോട്ടല്‍ ജീവനക്കാരനായ ഭര്‍ത്താവ് നൂറുല്‍ ഇസ്ലാമിനോടും മക്കളോടുമൊപ്പം ഹോട്ടലിനോട് ചേര്‍ന്ന ചെറിയ കൂരയിലായിരുന്നു താമസം. നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തിരുന്നെങ്കിലും ലോക്ഡൗണിനെ തുടര്‍ന്ന് െട്രയിന്‍ റദ്ദ് ചെയ്തതിനാല്‍ യാത്ര മുടങ്ങി.
ഞായറാഴ്ച പുലര്‍ച്ചെ മുറിയില്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് രാത്രി മരിച്ചു.
ലോക്ഡൗണില്‍ നാട്ടില്‍ പോകാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് കാക്കനാട് ഭാഗത്ത് ജീവനൊടുക്കുന്ന കേരളത്തിനു പുറത്തുള്ള രണ്ടാമത്തെയാളാണ് അജ്മിന. കുഴിക്കാട്ടുമൂലയില്‍ താമസിച്ചിരുന്ന ബിഹാര്‍ സ്വദേശിയായ സഞ്ജയ് മറാണ്ഡിയെ ഒരാഴ്ച മുമ്പ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.