ആത്മഹത്യയ്ക്ക് ശ്രമിച്ച ആസാമി യുവതി ആശുപത്രിയില്‍ മരിച്ചു ; ലോക് ഡൗണിനെ തുടര്‍ന്ന് നാട്ടില്‍ പോകാനാവാത്ത മനോവിഷമത്തിലായിരുന്നു ആത്മഹത്യ

For full experience, Download our mobile application:
Get it on Google Play

കാക്കനാട്: ലോക് ഡൗണിനെ തുടര്‍ന്ന് നാട്ടില്‍ പോകാനാവാത്ത മനോവിഷമത്തില്‍ അന്യ സംസ്ഥാന തൊഴിലാളിയുടെ ഭാര്യ ആത്മഹത്യ ചെയ്തു.  ആസാം  സ്വദേശിനി അജ്മിന ഖാത്തൂനാണ്​ (26) തൂങ്ങി മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

അഞ്ച് വര്‍ഷമായി കാക്കനാട് പടമുകളിലെ ഹോട്ടല്‍ ജീവനക്കാരനായ ഭര്‍ത്താവ് നൂറുല്‍ ഇസ്​ലാമിനോടും മക്കളോടുമൊപ്പം ഹോട്ടലിനോട് ചേര്‍ന്ന ചെറിയ കൂരയിലായിരുന്നു താമസം. നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തിരുന്നെങ്കിലും ലോക്ഡൗണിനെ തുടര്‍ന്ന് ​െട്രയിന്‍ റദ്ദ് ചെയ്തതിനാല്‍ യാത്ര മുടങ്ങി.

ഞായറാഴ്ച പുലര്‍ച്ചെ  മുറിയില്‍ ​ആത്​മഹത്യക്ക്​ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്​ഥയില്‍ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് രാത്രി മരിച്ചു.

ലോക്ഡൗണില്‍ നാട്ടില്‍ പോകാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് കാക്കനാട് ഭാഗത്ത് ജീവനൊടുക്കുന്ന കേരളത്തിനു പുറത്തുള്ള  രണ്ടാമത്തെയാളാണ് അജ്മിന. കുഴിക്കാട്ടുമൂലയില്‍ താമസിച്ചിരുന്ന ബിഹാര്‍ സ്വദേശിയായ സഞ്ജയ് മറാണ്ഡിയെ ഒരാഴ്ച മുമ്പ് ആത്​മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ കോളേജ് വിദ്യാർഥികളുടെ പിജി കെട്ടിടം തകർന്നു വീണ് അപകടം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

0
ന്യൂഡൽഹി : : തെക്കുപടിഞ്ഞാറൻ ദില്ലിയിലെ സത്യനികേതന് സമീപം കെട്ടിടം...

കയ്പമംഗലം അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് തമിഴ്നാട് സർക്കാരിന്റെ പരിഗണനയിലാണെന്ന് തമിഴ്നാട്...

0
ചെന്നൈ: കയ്പമംഗലത്ത് എട്ട് എൻജിനീയറിങ് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടക്കാൻ പാടില്ലായിരുന്ന...

തദ്ദേശ സ്വയംഭരണ വകുപ്പിലെ രാഷ്ട്രീയ സ്ഥലം മാറ്റങ്ങൾ തുടർന്ന് സർക്കാർ

0
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിലെ രാഷ്ട്രീയ സ്ഥലം മാറ്റങ്ങൾ തുടർന്ന് സർക്കാർ....