ആന്ധ്രപ്രദേശിലെ ചിറ്റൂരുമായി അതിര്‍ത്തി പങ്കിടുന്ന റോഡില്‍ തമിഴ്‌നാട് മതില്‍കെട്ടി അടച്ചു

For full experience, Download our mobile application:
Get it on Google Play

വെല്ലൂര്‍: ആന്ധ്രപ്രദേശ് ജില്ലയായ ചിറ്റൂരുമായി അതിര്‍ത്തി പങ്കിടുന്ന റോഡില്‍ മതില്‍കെട്ടി തമിഴ്‌നാട്. കൊവിഡ് വ്യാപനം തടയുന്നതിനായി ഇരു സംസ്ഥാനത്തേക്കും ആളുകള്‍ വരുന്നതും പോകുന്നതും തടയാനാണ് റോഡിന് കുറുകെ വെല്ലൂര്‍ ജില്ലാ അധികൃതര്‍ മതില്‍ നിര്‍മ്മിച്ചത്. അതേസമയം ചിറ്റൂര്‍ ജില്ലാ അധികൃതരുമായ ആന്ധ്ര സര്‍ക്കാറുമായോ കൂടിയാലോചിക്കാതെയാണ് തമിഴ്‌നാട് മതില്‍ കെട്ടിയതെന്നും അടിയന്തര സാഹചര്യങ്ങളില്‍ യാത്ര അനുവദിക്കണമെന്നുമുള്ള പ്രോട്ടോക്കോളിന്റെ ലംഘനമാണ് തമിഴ്‌നാട് നടത്തിയതെന്നും വിമര്‍ശനമുയര്‍ന്നു. അഞ്ചടിയോളം ഉയരത്തിലാണ് മതില്‍ നിര്‍മിച്ചത്.

ചിറ്റൂര്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ ജീവിക്കുന്നവര്‍ ആശ്രയിക്കുന്ന പട്ടണമാണ് വെല്ലൂര്‍. നിരവധി തെലുഗ് കുടുംബങ്ങളാണ് വെല്ലൂരില്‍ താമസിക്കുന്നത്. മുന്നറിയിപ്പില്ലാത്ത മതില്‍ നിര്‍മാണം ചരക്കുനീക്കത്തെയും അവശ്യ സര്‍വീസിനെയും പ്രതികൂലമായി ബാധിക്കുമെന്ന് ജോയിന്റ് കലക്ടര്‍ മാര്‍കണ്ഡേയലു പറഞ്ഞു. വെല്ലൂരിലെ ആശുപത്രികളില്‍ ചികിത്സയും ചിറ്റൂരിലുള്ളവര്‍ക്ക് മുടങ്ങുന്ന ഗുരുതര സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കേരളത്തിന്റെ അതിര്‍ത്തിയില്‍ കാസര്‍കോട് മണ്ണിട്ട് നികത്തിയത് വിവാദമായിരുന്നു. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. മംഗലാപുരത്തെ ആശുപത്രികളില്‍ എത്താനാകാതെ നിരവധി പേര്‍ മരിച്ച സംഭവങ്ങളുമുണ്ടായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി പോലീസ് സ്റ്റേഷനില്‍ ദളിത് യുവാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ വകുപ്പ്...

0
കൊച്ചി: കാലടി പോലീസ് സ്റ്റേഷനില്‍ ദളിത് യുവാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ...

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി പ്രത്യേക ചികിത്സാ പ്രോട്ടോക്കോള്‍ ; നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

0
തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ചികിത്സയ്ക്ക് സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി...

ഇറാനിയൻ ആക്രമണങ്ങൾ പത്താം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസ മന്ത്രാലയം

0
കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ ഐക്യവും രാജ്യസ്നേഹവും കാത്തുസൂക്ഷിക്കുന്നതിനും പുതിയ തലമുറയിൽ...

നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ് ബ്യൂറോ അനുശോചനം രേഖപ്പെടുത്തിയതായി...

0
ഡൽഹി: നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ്...