നല്ല വലുപ്പമുള്ള കാച്ചിൽ കിട്ടാൻ എന്താണ് വഴി, പറഞ്ഞു തരാം

For full experience, Download our mobile application:
Get it on Google Play

ജൈവരീതിയിൽ കൃഷി ചെയ്താൽ മികച്ച വിളവ് നൽകുന്ന വിളയാണ് കാച്ചിൽ. ആഫ്രിക്കൻ ഇനത്തിൽപ്പെട്ട ശ്രീശുഭ്ര കാച്ചിൽ ആണ് ഏറ്റവും നന്നായി വിളവ് ലഭിക്കുന്ന ഇനം. കാച്ചിൽ വിത്ത് ശരിയായവിധത്തിൽ നട്ടാൽ മാത്രമേ നല്ല വലിപ്പമുള്ള കാച്ചിൽ മണ്ണിനടിയിൽ ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് തന്നെ കാച്ചിൽ കൃഷി ചെയ്യുമ്പോൾ ചില കാര്യങ്ങളില്‍ കരുതല്‍ വേണം.

കാച്ചിൽ കൃഷി എങ്ങനെ തുടങ്ങാം?
ആദ്യം ഒരു മീറ്റർ നീളത്തിലും വീതിയിലും ആഴത്തിലും കുഴി എടുക്കുക. അതിനുശേഷം കുഴിയുടെ അടിയിൽ ഒരു വരി തൊണ്ട് മറയത്തക്ക വിധത്തിൽ മണ്ണ് ഇടണം. ഇത് മഴ സമയങ്ങളിൽ കാച്ചിലിൽ ജലാംശം അധികമായി വന്നാലും ഒഴുകിപ്പോകാതെ സംരക്ഷണം നൽകുന്നു. അതിനു ശേഷം കുഴിയിൽ ചപ്പുചവറുകൾ ഇട്ട് കത്തിക്കുന്നു. പിന്നീടാണ് വളപ്രയോഗം ചെയ്യേണ്ടത്. ജൈവവളങ്ങളായ മണ്ണിര കമ്പോസ്റ്റ്, ചാരം, വേപ്പിൻപിണ്ണാക്ക്, ഒരുപിടി കുമ്മായം എന്നിവ ചേർത്ത് കുഴിയുടെ പകുതിഭാഗം വരെ ഇട്ടു നൽകുക.

ഇതിനുമുകളിൽ ഉണങ്ങിയ ഇലകൾ ഉപയോഗിച്ച് പുതയിട്ട് നൽകണം. അതിനുശേഷം മേൽമണ്ണ് ഇട്ട് വീണ്ടും കുഴി മൂടുക. പിന്നീട് തറയിൽ നിന്ന് ഏകദേശം ഒന്നേമുക്കാൽ അടി ഉയരത്തിൽ ഒരു കൂന കൂട്ടണം. കൂനയുടെ നടുക്ക് കാച്ചിൽ വിത്ത് നടുവാൻ ചെറിയൊരു പിള്ള കുഴി പോലെ എടുത്ത് വിത്ത് നടുക. ഭൂകാണ്ഡങ്ങൾ ബുധനാഴ്ച കൃഷി ചെയ്യുന്നതാണ് കൂടുതൽ നല്ലത്. വിത്ത് നട്ടതിനുശേഷം ഒരിഞ്ച് കനത്തിൽ മണ്ണിട്ട് കൈകൊണ്ട് അമർത്തി കൊടുക്കണം. വീണ്ടും ഉണങ്ങിയ ഇലകൾ ഉപയോഗപ്പെടുത്തി പുതിയിട്ട് നൽകണം. കാച്ചിൽ വിത്ത് കൃഷിക്കുവേണ്ടി ഒരുക്കുമ്പോൾ 250 ഗ്രാം മുതൽ 500 ഗ്രാം വരെ വലുപ്പത്തിൽ എടുക്കാം. ഇത് തണലിൽ ഒരു ദിവസം ഉണക്കി രണ്ടാം ദിവസം ചാണക സ്ലറിയിൽ മുക്കി വീണ്ടും തണലത്തു വച്ച് ഉണക്കി കൃഷി ചെയ്യുവാൻ ഉപയോഗിക്കാം. പുറംതൊലി കേടുകൂടാതെ സംരക്ഷിക്കണം. പിന്നീട് മുള വന്നതിനുശേഷം സൗകര്യപ്രദമായ പന്തൽ ഒരുക്കി കൊടുക്കുക.

വിത്തു നട്ട് ഏകദേശം ഒന്നര ആഴ്ച കഴിയുമ്പോൾ വള്ളി നീണ്ടു തുടങ്ങുന്നു. ഈ വള്ളിക്ക് മൂന്ന് അടി പൊക്കം വന്നാൽ മികച്ച രീതിയിൽ പന്തലൊരുക്കി പടർത്താം. എത്രത്തോളം വള്ളി ഉയർന്ന് പോകുന്നുവോ അത്രത്തോളം കാച്ചിൽ വലിപ്പം വെയ്ക്കും എന്നാണ് പഴമക്കാരുടെ രീതി. രണ്ടുമാസം കൂടുമ്പോൾ മേൽ വളപ്രയോഗം നടത്താം. ഇതിനുവേണ്ടി കടലപ്പിണ്ണാക്ക്, എല്ലുപൊടി, മണ്ണിരക്കമ്പോസ്റ്റ് തുടങ്ങിയവ ഉപയോഗിക്കാം. വിത്തു നട്ട് ഒരടി അകലത്തിൽ വാരം കോരി വളം ഇട്ടു നൽകിയാൽ മതി. മാർച്ച് മാസങ്ങളിലാണ് പൊതുവേ ഇത് കൃഷി ചെയ്യുന്നത്. ഈ സമയങ്ങളിൽ മഴ ലഭ്യമല്ലാത്തത് കൊണ്ട് ചെറിയ രീതിയിൽ നനച്ചു കൊടുക്കണം. കാച്ചിൽ വിത്ത് നട്ട് ഏകദേശം എട്ടു മാസം കഴിയുമ്പോൾ ആദ്യത്തെ പൂവ് ഉണ്ടാകുന്നു. അതിനുശേഷം കായ വരുന്നു. പത്തു മാസം കഴിയുമ്പോൾ ഇലകൾ പഴുത് പോവുകയും വിളവെടുക്കാൻ പാകമാവുകയും ചെയ്യുന്നു. നല്ല പരിചരണം ലഭ്യമായാൽ കാച്ചിലിൽ മികച്ച രീതിയിൽ വിളവ് ഉണ്ടാകും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് മറുപടിയുമായി മുൻ ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം: ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് മറുപടിയുമായി മുൻ ധനകാര്യ...

സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും ഉയർത്തുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും...

കൊല്ലത്ത് വയോധികരെ തലയ്ക്കടിച്ചു കൊന്ന കന്യാകുമാരി തക്കല സ്വദേശി വിജു സുരേഷ് പിടിയിൽ

0
കൊല്ലം: കല്ലുവാതുക്കലിലും കൊല്ലം നഗരഹൃദയത്തിലും വയോധികരെ തലയ്ക്കടിച്ചു കൊന്ന കന്യാകുമാരി തക്കല...

വാഹന മോഡിഫിക്കേഷനില്‍ സമഗ്രമാറ്റം പ്രതീക്ഷിച്ചവര്‍ക്ക് തല്‍ക്കാലം മുഖ്യമന്ത്രിയുടെ പൂക്കി ചിരി കൊണ്ട് തൃപ്തിപ്പെടാം

0
കൊച്ചി: വാഹന മോഡിഫിക്കേഷനില്‍ സമഗ്രമാറ്റം പ്രതീക്ഷിച്ചവര്‍ക്ക് തല്‍ക്കാലം മുഖ്യമന്ത്രിയുടെ പൂക്കി ചിരി...