ആശാ ജയകുമാറിന്റെ മരണം കേസ് അട്ടിമറിക്കാൻ ശ്രമം ; ബിജെപി പ്രക്ഷോഭത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി സ്വദേശിനിയായ ആശാ ജയകുമാറിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് ഹരിദാസ് നൽകിയ പരാതിയിൽ നടപടി ഉണ്ടാകുന്നില്ലെന്നും കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നെന്നും ബിജെപി ആരോപിച്ചു. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും ബിജെപി നേതാക്കൾ പറഞ്ഞു. ഒരു സിപിഎം നേതാവിന്റെ കുടുംബവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകളുടെ പേരിൽ നിരന്തരം ഭീഷണിയും സമ്മർദ്ദവും ഉണ്ടായിരുന്നു. ഇതാണ് ഇവരെ മരണത്തിലേക്ക് എത്തിച്ചത്.

ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് ആശയുടെ പിതാവ് ഹരിദാസ് കോന്നി പോലീസിലും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ കേസ് ഒതുക്കി തീർക്കുവാനായി ഉന്നത തല രാഷ്ട്രീയ ഇടപെടലുകൾ നടന്നിട്ടുണ്ട്. ഇതിനെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതാണ്. ഹരിദാസ് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വിഎ സൂരജ്, ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ, മണ്ഡലം പ്രസിഡന്റ് ജി മനോജ്, ജില്ലാ കമ്മിറ്റി അംഗം കെ ആർ രാകേഷ്, വൈസ് പ്രസിഡന്റ് കണ്ണൻ ചിറ്റൂർ, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു ദാസ്, ബിജെപി പഞ്ചായത്ത് പ്രസിഡൻ്റ് ബി.ഗോപകുമാർ, സുജിത്ത് ബാലഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ ആശയുടെ പിതാവ് ഹരിദാസിനെ സന്ദർശിച്ചു പിന്തുണ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...