ആശാ വർക്കേഴ്സ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം ; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ക്ലിഫ് ഹൗസിന് മുന്നിലെ സമരം അവസാനിപ്പിക്കാതെ ആശാ വർക്കേഴ്സ്. പ്രവർത്തകർ ബാരിക്കേഡിന് മുന്നിൽ തുടരുന്നു. മുഖ്യമന്ത്രിയെ കാണാതെയും ആവശ്യങ്ങൾ പരിഗണിക്കാതെയും പിരിഞ്ഞു പോകില്ലെന്ന് പ്രവർത്തകർ പറയുന്നു. എസിപിയുമായി പ്രവർത്തകർ ചർച്ച നടത്തി, നിലപാട് അറിയിച്ചു. ഓണാറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, പെന്‍ഷന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരം എട്ട് മാസം പിന്നിടുമ്പോഴാണ് ആശാ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പിഎംജി ജംഗ്ഷനില്‍ നിന്ന് തുടങ്ങി ക്ലിഫ് ഹൗസ് വരെയായിരുന്നു പ്രതിഷേധം.

പ്രവര്‍ത്തകരെ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. മൂന്നിലധികം തവണ ജലാപീരഗി പ്രയോഗിച്ചു. മുഖ്യമന്ത്രിയെ കാണാതെ തിരിച്ച് പോകില്ലെന്ന നിലപാടിലായിരുന്നു ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ആശാ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് പോലും പരിഗണിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...