ആശ വര്‍ക്കേഴ്‌സിന്റെ സമരം ; കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്ന് ഡല്‍ഹിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് നിരാഹാര സമരം ചെയ്യുമെന്ന നിലപാടില്‍ ഉറച്ച് ആശാ വര്‍ക്കേഴ്‌സ്. ഇന്ന് മുതലാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ ആശമാരുടെ നിരാഹാര സമരം ആരംഭിക്കുന്നത്. മൂന്ന് പേരാണ് നിരാഹാരം ഇരിക്കുക. ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് ആശാ വര്‍ക്കേഴ്‌സ്. ആശ വര്‍ക്കേഴ്‌സ് തങ്ങളുടെ ആവശ്യങ്ങള്‍ വ്യക്തമായി പറഞ്ഞെങ്കിലും ആശാ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ ഒന്നും അംഗീകരിക്കാതെ സമരം അവസാനിപ്പിക്കണമെന്നാണ് ആരോഗ്യമന്ത്രി ആവശ്യപ്പെടുന്നത്. യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ കാണണമെന്ന് മന്ത്രി പറഞ്ഞെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല.

ആശ വര്‍ക്കേഴ്‌സിന്റെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടും. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് മന്ത്രി ഡല്‍ഹിയിലേക്ക് തിരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും. ആശമാരുടെ സമരവും ആവശ്യങ്ങളും ഉന്നയിക്കും. കേന്ദ്രം നല്‍കാനുള്ള കുടിശ്ശിക നല്‍കണമെന്ന് ആവശ്യപ്പെടുമെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ആശാ വര്‍ക്കേഴ്‌സിന്റെ ഇന്‍സെന്റീവ് വര്‍ധന സമയബന്ധിതമായി പരിഗണിക്കുമെന്ന് പാര്‍ലമെന്റില്‍ ജെപി നഡ്ഡ വ്യക്തമാക്കിയിരുന്നു. കേരളത്തിന് കുടിശ്ശികയായി ഒന്നും തന്നെ നല്‍കാനില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഈ പശ്ചാത്തലത്തില്‍ ചര്‍ച്ചയിലൂടെ ഉരുത്തിരിയുന്ന പരിഹാരം എന്തായിരിക്കുമെന്നത് ഏറെ നിര്‍ണായകമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...