തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുമായി നാളെ ആശാ വർക്കേഴ്സ് ചർച്ച നടത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുമായി നാളെ ആശാ വർക്കേഴ്സ് ചർച്ച നടത്തും. വൈകുന്നേരം 3 മണിക്കാണ് കൂടിക്കാഴ്ച്ച. മന്ത്രിയുടെ ചേമ്പറിൽ വച്ചാണ് കൂടിക്കാഴ്ച നടക്കുക. കൂടിക്കാഴ്ച അനുവദിക്കണമെന്ന സമരനേതാക്കളുടെ ആവശ്യമാണ് അംഗീകരിച്ചത്. കഴിഞ്ഞ 19ന് ലേബർ കമ്മീഷണർക്ക് സമരസമിതി കത്ത് നൽകിയിരുന്നു. പിന്നീട് മന്ത്രി വി. ശിവകുട്ടിക്ക് മെയിൽ അയച്ചിരുന്നതായും സമര നേതാവ് വി.കെ സദാനന്ദൻ പറഞ്ഞിരുന്നു. തനിക്ക് ഇതുവരെയും സമരക്കാർ ഒരു അപേക്ഷയും നൽകിയിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ വാദം. വട്ടം സർക്കാരും സമരക്കാരും തമ്മിൽ ചർച്ച നടന്നെങ്കിലും പ്രശ്‌നപരിഹാരത്തിനു കളമൊരുങ്ങിയിരുന്നില്ല. ഓണറേറിയം കൂട്ടുന്നതും വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുന്നതും അടക്കമുള്ള ആവശ്യങ്ങളിൽ അനുകൂല തീരുമാനമെടുത്ത് ഉത്തരവിറക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് സമരസമിതിയുടെ നിലപാട്. ആശാ വർക്കേഴ്സിൻ്റെ രാപ്പകൽ സമരം ഇന്ന് 56 ആം ദിവസത്തിലേക്ക് കടന്നു. നിരാഹാര സമരം 18 ആം ദിവസത്തിലാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ കമ്പനികൾക്ക് വൻ തിരിച്ചടി ; സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇരുമ്പ് പൈപ്പുകൾക്ക് അധിക...

0
റിയാദ്: ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രത്യേക...

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതികൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 15-ലധികം...

0
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ...

വർക്കലയിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച

0
തിരുവനന്തപുരം: വർക്കലയിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച. അയണികുഴിവിള സ്വദേശി ബാബുവിന്റെ...

ഇതര സംസ്ഥാന തൊഴിലാളി കഞ്ചാവുമായി പിടിയിൽ

0
കൊച്ചി: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ ആറ് കിലോ...