സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആശാവർക്കർമാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആശാവർക്കർമാർ. മുഴുവൻ ആവശ്യങ്ങളും നേടിയെടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ആശാവർക്കർമാർ പറഞ്ഞു. 13,200 രൂപ ലഭിക്കുന്നുണ്ട് എന്നത് സർക്കാർ പറയുന്ന കള്ളമാണെന്നും 7,000 രൂപ പോലും ലഭിക്കാത്ത ആശാവർക്കർമാർ ഉണ്ടെന്നും സമരക്കാർ മാധ്യമങ്ങളോട് പ്രതികരിച്ചു. രണ്ട് മാസത്തെ ഓണറേറിയം സർക്കാർ അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആവശ്യങ്ങൾ മുഴുവൻ നേടാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് സമരക്കാർ പ്രഖ്യാപിച്ചത്. 7,000 രൂപയാണ് ഓണറേറിയം, ബാക്കി ഇന്‍സെന്റീവ് വെച്ചാണ് തരുന്നതെന്ന് സമരക്കാര്‍ പറയുന്നു. മാനദണ്ഡങ്ങള്‍ പ്രകാരം പോലും ഇത് കിട്ടാറില്ലെന്നും 1500 രൂപ വരെ ലഭിക്കുന്ന ആശാവര്‍ക്കര്‍മാരുണ്ടെന്ന് മരക്കാര്‍ പറയുന്നു. ഒരിക്കലും പിരിഞ്ഞുപോകില്ലെന്നും വിജയം വരെ സമരം ചെയ്യുമെന്നും സമരക്കാർ വ്യക്തമാക്കി.

സെക്രട്ടറിയേറ്റിലെ സമരം ഒൻപതാം ​ദിനത്തിലേക്ക് കടന്നപ്പോഴാണ് സർക്കാർ രണ്ട് മാസത്തെ വേതനം അനുവദിച്ചത്. 52.85 കോടി രൂപയാണ് അനുവദിച്ചത്. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഉയര്‍ന്ന ഓണറേറിയമാണെന്ന് കേരളത്തിലെ ആശാ വർക്കർമാർക്ക് ലഭിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കിയത്. അതേസമയം വ്യാഴാഴ്ച സെക്രട്ടറിയേറ്റിനു മുന്നിൽ മുഴുവൻ ആശാവർക്കർമാരും പങ്കെടുക്കുന്ന മഹാസംഗമം സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. വിഷയത്തിൽ ഇടപെടണമെന്ന് കാണിച്ചു മുഖ്യമന്ത്രിക്ക് ആശാവർക്കർമാരുടെ സംഘടന നിവേദനം നൽകിയിരുന്നു. വേതന വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശാവർക്കർമാർ സമരം ചെയ്യുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ചൊവ്വ) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കലാവസ്ഥ...

ചിങ്ങം പിറന്നതോടെ പൂവിപണി ഉണർന്നു; അരളിക്ക് കിലോയ്ക്ക് 600 രൂപ വരെ

0
കോഴിക്കോട്: ചിങ്ങപ്പുലരിയോടെ നാടെങ്ങും ഓണത്തിന്റെ വരവറിയിച്ച് പൂക്കളങ്ങൾ ഒരുങ്ങിത്തുടങ്ങി. വീട്ടുമുറ്റങ്ങളിൽ...

അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം നടന്നു

0
അയിരൂർ : അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ നടന്ന കർഷക...

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...