നൊമ്പരപ്പെടുത്തുന്ന വിയോഗത്തിന്റെ കുറിപ്പ് പങ്കുവച്ച് അഷ്റഫ് താമരശ്ശേരി

For full experience, Download our mobile application:
Get it on Google Play

ദുബായ് : ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് എത്തിക്കാന്‍ നേതൃത്വം നല്‍കിയ പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി മനസില്‍ തട്ടിയ വേര്‍പാടിന്റെ മറ്റൊരു കഥ പങ്കുവച്ചു. കഴിഞ്ഞ ദിവസം മരണപ്പെട്ടവരില്‍ ഒരു ചെറുപ്പക്കാരന്റെ വിയോഗം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു. മൃതദേഹം വിമാനത്തില്‍ നാട്ടിലേക്ക് അയക്കുന്നതിന്റെ ചിത്രവും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. കുടുംബവുമായി ജീവിക്കാനുള്ള മോഹവും പേറി വളരെ കഷ്ടപ്പെട്ട് ഭാര്യയെയും കുട്ടികളെയും പ്രവാസ ലോകത്തേക്ക് കൊണ്ടുവന്ന യുവാവ് രണ്ടു ദിവസം തികയുമ്പോഴേക്ക് അവര്‍ക്കു മുന്നില്‍ മരിച്ചുവീണ ദാരുണസംഭവമാണ് അദ്ദേഹം വിവരിച്ചത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം :-കഴിഞ്ഞ ദിവസം മരണപ്പെട്ടവരില്‍ ഒരു ചെറുപ്പക്കാരന്റെ വിയോഗം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി. കുടുംബവുമായി ജീവിക്കാനുള്ള മോഹവും പേറി വളരെ കഷ്ടപ്പെട്ട് ഭാര്യയെയും കുട്ടികളെയും പ്രവാസ ലോകത്തേക്ക് കൊണ്ട് വന്നു. സന്തോഷത്തിന്റെ നിമിഷങ്ങള്‍ കടന്ന് പോകവേ ദുഖത്തിന്റെ ദിനം വന്നെത്തി. ഭാര്യയും കുട്ടികളും പ്രവാസ ലോകത്തെത്തി ഏതാനും ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും മരണത്തിന്റെ മാലാഖ പടി കടന്നെത്തി. തന്റെ ജീവിതോപാധി തേടി ഇറങ്ങാനിരുന്ന കുടുംബനാഥനെ തേടി മരണത്തിന്റെ മാലാഖയെത്തി. ഭാര്യയുടെയും കുട്ടികളുടേയും മുന്നില്‍ അദ്ദേഹം കുഴഞ്ഞു വീണു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആ കുടുംബത്തില്‍ സന്തോഷത്തിന്റെ രണ്ടു ദിനങ്ങള്‍ക്കപ്പുറം കാര്യങ്ങള്‍ മാറി മറഞ്ഞു. വല്ലാത്ത സങ്കടകരമായ അവസ്ഥ. അലംഘനീയമായ വിധി വന്നെത്തിയാല്‍ പോവുകയല്ലാതെ എന്ത് ചെയ്യും. മരണത്തിന്റെ മാലാഖ വന്നെത്തിയാല്‍ കുടുംബത്തിന്റെ ഗതി തന്നെ മാറിപ്പോവുകയാണ്. നമ്മില്‍ നിന്നും വിട പറഞ്ഞു പിരിഞ്ഞു പോയ പ്രിയ സഹോദരങ്ങള്‍ക്ക് ദൈവം തമ്പുരാന്‍ അനുഗ്രഹങ്ങള്‍ ചൊരിയുമാറാകട്ടെ. അവരുടെ കുടുംബങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ക്ഷമയും സഹനവും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...