റെയില്‍വേയെ സ്വകാര്യവത്കരിക്കില്ലെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: റെയില്‍വേയെ സ്വകാര്യവത്കരിക്കില്ലെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. എല്ലാവര്‍ക്കും മിതമായ നിരക്കില്‍ ഗതാഗതസൗകര്യം ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. നാന്നൂറ് രൂപക്ക് ആയിരം കിലോമീറ്റര്‍ വരെ സുഖമായി യാത്ര ചെയ്യാന്‍ റെയില്‍വേ സൗകര്യമൊരുക്കുന്നതായും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സൗകര്യാര്‍ഥം റെയില്‍വേ 12,500 ജനറല്‍ റെയില്‍വേ കോച്ചുകള്‍ നിര്‍മ്മിക്കുന്നതായും അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ റെയില്‍വേയില്‍ സമ്പൂര്‍ണമായ മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ട്രെയിനുകള്‍ നേര്‍ക്ക് നേര്‍ കുട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനായി ഇന്ത്യ സ്വന്തമായി വികസിപ്പിച്ച കവച് സംവിധാനം ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ‘റെയില്‍വേ സ്വകാര്യവല്‍ക്കരിക്കുന്ന പ്രശ്‌നമില്ല. ഇത്തരം കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവരോട് പറയാനുള്ളത് റെയില്‍വേയും പ്രതിരോധവും ഇന്ത്യയുടെ രണ്ട് നട്ടെല്ലുകളാണ്’- വൈഷ്ണവ് പറഞ്ഞു. റെയില്‍വേയുടെ രാഷ്ട്രീയവത്കരണത്തിന്റെ യുഗം പ്രധാനമന്ത്രി നരേന്ദ്രമോദി അവസാനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ, എല്ലാവര്‍ക്കും താങ്ങാനാവുന്ന സേവനം ഒരുക്കുക, സാങ്കേതിക വിദ്യ, മികച്ച പ്രകടനം എന്നിവയരൊക്കുന്നതിലാണ് റെയില്‍വേയുടെ ശ്രദ്ധ. ഇവയുടെ ഭാഗമായി ബജറ്റില്‍ 2.5 കോടി ലക്ഷം വകയിരുത്തി. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 31,000 കിലോമീറ്റര്‍ പുതിയ ട്രാക്കുകള്‍ സ്ഥാപിച്ചതായും മന്ത്രി പറഞ്ഞു. എന്‍ഡിഎ സര്‍ക്കാരിന്റെ 10 വര്‍ഷത്തിനിടെ 40,000 കിലോമീറ്റര്‍ റെയില്‍പാത വൈദ്യുതീകരിച്ചതായും ഇത് കഴിഞ്ഞ 60 വര്‍ഷമായി ചെയ്തതിന്റെ ഇരട്ടിയാണെന്നും അദ്ദേഹം പറഞ്ഞു ”അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ 3,000 ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച്...

0
പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച...

പിണറായിയുടെ രോമത്തിൽ തൊടാൻ കുഞ്ഞാലിക്കുട്ടി സാഹിബേ താങ്കളുടെ സർക്കാരിനാകുമോ? : കെ ടി ജലീൽ

0
മലപ്പുറം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ നടപടിയില്‍ എൻഫോഴ്സ്മെന്‍റ്...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് : പ്രോസിക്യൂഷൻ അനുമതി നൽകാത്തതിൽ വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പിൽ വീണ്ടും...

ഡെപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ച പരാജയം : നാളെ (വെള്ളിയാഴ്ച)...

0
ന്യൂഡൽഹി : ഡപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന...