തിരുവനന്തപുരം: കളിയിക്കാവിളയില്‍ എഎസ്‌ഐ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യമില്ലെന്ന് കൊല്ലപ്പെട്ട വില്‍സണ്‍ന്റെ വിധവ. കളിയിക്കാവിളയില്‍ എഎസ്‌ഐ വിന്‍സണ്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇപ്പോഴത്തെ അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്ന് ഭാര്യ എയ്‍ഞ്ചല്‍ മേരി. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യമില്ല. കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന് പോലീസ് കണ്ടെത്തട്ടെയെന്നും എയ്‍ഞ്ചല്‍ മേരി പറഞ്ഞു.
കേസിലെ മുഖ്യപ്രതികളായ അബ്ദുല്‍ ഷമീം, തൌഫീഖ് എന്നിവരെ കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നും പോലീസ് പിടികൂടിയിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഷമീമും തൌഫീഖും പോലീസിന്റെ പിടിയിലായത്. കര്‍ണാടക പോലീസും തമിഴ്നാട് ക്യൂബ്രാഞ്ചും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. കര്‍ണാടകയില്‍ പ്രതികളുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാപക തെരച്ചിലും നടത്തിയിരുന്നു. ഇതിനിടെയാണ് പ്രതികള്‍ പിടിയിലായത്.