ബീച്ചാശുപത്രിയിലേക്ക് ഉപകരണങ്ങൾ വാങ്ങിയതില്‍ ക്രമക്കേട് ; മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് വീണ്ടും കുരുക്കില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്:  ബീച്ചാശുപത്രിയിലേക്ക് ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടിൽ മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിന് വീണ്ടും കുരുക്ക്. കേസിൽ സൂരജിനെ പ്രതിസ്ഥാനത്ത് നിന്ന് നീക്കിയ നടപടി കോഴിക്കോട് വിജിലൻസ് കോടതി തള്ളി.  കേസിൽ പുനരന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു. കേസിലെ രണ്ടാം പ്രതിയായിരുന്നു ടി ഒ സൂരജ്.  ആർസിഎച്ച് പദ്ധതി പ്രകാരം 34 ലക്ഷത്തോളം രൂപ ചെലവാക്കി കോഴിക്കോട് ബീച്ചാശുപത്രിയിലേക്ക് ഉപകരണങ്ങൾ വാങ്ങിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് പുനരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

2012ലാണ് ഈ കേസിൽ വിജിലൻസ് അന്വേഷണം നടത്തുന്നത്. കേസിൽ ഒന്നാം പ്രതിയായിരുന്ന ഡോ വിജയനെയും, രണ്ടാം പ്രതി സൂരജിനെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയാണ് അന്വേഷണ സംഘം കോഴിക്കോട് വിജിലൻസ് കോടതിയിൽ കുറ്റപത്രം നൽകിയത്. ഇതിന് പിന്നാലെ ഇവരെ ഒഴിവാക്കിയ സ്ഥിതിക്ക് ഞങ്ങളെയും കൂടി ഒഴിവാക്കണെന്നാവശ്യപ്പെട്ട് മൂന്നും നാലും പ്രതികൾ നൽകിയ വിടുതൽ ഹർജി പരിഗണിച്ച് കൊണ്ടാണ് കോഴിക്കോട് വിജിലൻസ് കോടതി കേസിൽ പുനരന്വേഷണം നടത്താൻ ഉത്തരവിട്ടിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...