ഗൂഗിൾപേ വഴി 14,000 രൂപ കൈക്കൂലി വാങ്ങിയ എഎസ്‌ഐക്ക് സസ്‌പെൻഷൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കണ്ണൂരിൽ കൈക്കൂലി കേസിൽ പോലീസുദ്യോഗസ്ഥന് സസ്‌പെൻഷൻ. പയ്യാവൂർ പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ഇബ്രാഹിം സീരകത്തിനെയാണ് അന്വേഷണ വിധേയമായി കണ്ണൂർ റേഞ്ച് ഡിഐജി യതീഷ്ചന്ദ്ര സസ്‌പെൻഡ് ചെയ്തത്. മെയ്13 നായിരുന്നു സസ്‌പെൻഷന് ആധാരമായ സംഭവം. രാത്രികാല പട്രോളിങ്ങിനിടെ പയ്യാവൂർ പോലീസ് സ്‌റ്റേഷന് മുൻവശം വാഹനപരിശോധന നടത്തിയ ഇബ്രാഹിം മദ്യ ലഹരിയിൽ വാഹനം ഓടിച്ച കോട്ടയം അതിരമ്പുഴ സ്വദേശി അഖിൽ ജോണിനെ സ്‌റ്റേഷനിൽ കൊണ്ടു പോവുകയോ നോട്ടീസ് നൽകുകയോ ചെയ്യാതെ ഫോൺ നമ്പർ വാങ്ങി വിട്ടയച്ചു.

പിറ്റേന്ന് ഇയാളെ ഫോണിൽ ബന്ധപ്പെട്ട് കേസ് വേറൊരാളുടെ പേരിൽ റജിസ്റ്റർ ചെയ്ത് ഒഴിവാക്കിത്തരാം എന്ന് പറഞ്ഞ് കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു. പകരക്കാരനും കോടതിയിലും കൊടുക്കാനെന്ന് പറഞ്ഞ് 14,000 രൂപ ഗൂഗിൾപേ വഴി വാങ്ങി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കണ്ണൂർ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ നടപടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വത്ത് തട്ടിയെടുക്കാൻ വ്യാജ പോക്‌സോ കേസ് : സിഐക്കെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ്...

0
മൂവാറ്റുപുഴ : സ്വത്ത് തട്ടിയെടുക്കാനായി കൂട്ടുനിൽക്കുകയും വ്യാജ പോക്‌സോ കേസിൽ കുടുക്കാൻ...

ലോകകപ്പ് ഫുട്ബോൾ : മത്സരം പൂർത്തിയാപ്പോൾ ജോലി നഷ്ടമായത് 16 പരിശീലകർക്ക്

0
ന്യൂയോർക്ക് : ലോകകപ്പ് ഫുട്ബോളിന് കൊടിയിറങ്ങി, ചാമ്പ്യന്മാരായ സ്പാനിഷ് ടീം നാട്ടിലുമെത്തി....

കൊടുകുറ്റവാളികളെ മാത്രമേ കൈവിലങ്ങ് അണിയിക്കേണ്ടതുള്ളൂ ; നിർദേശം നൽകി ഡിജിപി

0
തിരുവനന്തപുരം : പ്രതികളെ അറസ്റ്റുചെയ്യുമ്പോഴും കോടതിയിൽ കൊണ്ടുപോകുമ്പോഴും കൈവിലങ്ങ് ധരിപ്പിക്കുന്നതിൽ കർശനനിബന്ധനകൾ...

ആലപ്പുഴ – എറണാകുളം ദേശീയപാത നിർമാണം : മൂന്നിടത്ത് ടോൾ വരും

0
ആലപ്പുഴ : ദേശീയപാത നിർമാണം പൂർത്തിയാകുമ്പോൾ ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് ഉയരപ്പാത...