അസീസി മൗണ്ട് നീര്‍പ്പാറ ഹയര്‍സെക്കന്‍ഡറി ബധിര വിദ്യാലയത്തിന് 15 ലക്ഷം രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

വെള്ളൂര്‍ : കോട്ടയം ജില്ലയിലെ ഏക ഹയര്‍സെക്കന്‍ഡറി ബധിര വിദ്യാലയം ആയ വെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ അസീസി മൗണ്ട് നീര്‍പ്പാറ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളുടെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടി എംപിമാര്‍ക്ക് ഉള്ള പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപാ അനുവദിച്ചതായി തോമസ് ചാഴികാടന്‍ എം പി അറിയിച്ചു. ഇതിന് ഭരണാനുമതി അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കേരളത്തിലെ തന്നെ രണ്ടാമത്തെ ബധിര വിദ്യാലയമായ അസീസി മൗണ്ട് നീര്‍പ്പാറ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ 1968 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കേരളത്തിലെ ഏറ്റവും മികച്ച സ്പെഷ്യല്‍ സ്കൂളുകളില്‍ ഒന്നായ ഈ സ്കൂളിലെ ബധിര വിദ്യാര്‍ത്ഥികളുടെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റെന്നി ഫ്രാന്‍സിസ്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലീന ഫ്രാന്‍സിസ്, പിടിഎ പ്രസിഡന്റ മോദിലാല്‍ തുടങ്ങിയവര്‍ എം പി ക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...